വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 19

വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌?

വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌?

ആത്മീയാഹാരത്തിൽനിന്ന് ഞങ്ങൾക്കെ​ല്ലാം പ്രയോ​ജ​നങ്ങൾ കിട്ടുന്നു

തന്‍റെ മരണത്തി​നു ദിവസ​ങ്ങൾക്കു മുമ്പ്, ശിഷ്യ​ന്മാ​രായ പത്രോസ്‌, യാക്കോബ്‌, യോഹ​ന്നാൻ, അന്ത്ര​യോസ്‌ എന്നിവ​രോ​ടു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു യേശു. അന്ത്യകാ​ലത്തെ തന്‍റെ സാന്നി​ധ്യ​ത്തി​ന്‍റെ അടയാ​ള​ത്തെ​ക്കു​റിച്ച് പറയു​മ്പോൾ, യേശു വളരെ പ്രധാ​ന​പ്പെട്ട ഒരു ചോദ്യം ഉന്നയിച്ചു: “വീട്ടു​ജോ​ലി​ക്കാർക്കു തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌?” (മത്തായി 24:3, 45; മർക്കോസ്‌ 13:3, 4) അന്ത്യകാ​ലത്ത്‌ തന്‍റെ ശിഷ്യ​ന്മാർക്കു മുടങ്ങാ​തെ ആത്മീയാ​ഹാ​രം കൊടു​ക്കാൻ ചിലരെ നിയമി​ക്കു​മെന്ന് ഉറപ്പു​നൽകു​ക​യാ​യി​രു​ന്നു ‘യജമാ​ന​നായ’ യേശു. ആരാണ്‌ ഈ അടിമ?

യേശു​വി​ന്‍റെ അഭിഷി​ക്താ​നു​ഗാ​മി​ക​ളു​ടെ ഒരു ചെറിയ കൂട്ടമാണ്‌ അത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​മാണ്‌ “അടിമ”യായി വർത്തി​ക്കു​ന്നത്‌. യഹോ​വ​യു​ടെ ആരാധ​ക​രായ സഹവി​ശ്വാ​സി​കൾക്ക് കാലോ​ചി​ത​മായ ആത്മീയാ​ഹാ​രം വിതരണം ചെയ്യു​ന്നത്‌ ഈ അടിമ​യാണ്‌. അതു​കൊണ്ട് ‘തക്കസമ​യത്തെ ആഹാര​വി​ഹി​ത​ത്തി​നാ​യി’ വിശ്വ​സ്‌ത​നായ ഈ അടിമ​യെ​യാ​ണു ഞങ്ങൾ ആശ്രയി​ക്കു​ന്നത്‌.​—ലൂക്കോസ്‌ 12:42.

അടിമ ദൈവ​ഭ​വനം നോക്കി​ന​ട​ത്തു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 3:15) ഭൂമി​യിൽ, യഹോ​വ​യു​ടെ സംഘട​ന​യു​ടെ പ്രവർത്ത​നങ്ങൾ നോക്കി​ന​ട​ത്താ​നുള്ള ഭാരിച്ച ഉത്തരവാ​ദി​ത്വം യേശു ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌ അടിമ​യെ​യാണ്‌. സംഘട​ന​യു​ടെ ഭൗതിക സ്വത്തുക്കൾ നോക്കി​ന​ട​ത്തു​ന്ന​തും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വം കൊടു​ക്കു​ന്ന​തും സഭകളി​ലൂ​ടെ ഞങ്ങളെ പഠിപ്പി​ക്കു​ന്ന​തും എല്ലാം ആ ഉത്തരവാ​ദി​ത്വ​ത്തിൽപ്പെ​ടു​ന്നു. സഭാ​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും സമ്മേള​ന​ങ്ങ​ളി​ലൂ​ടെ​യും ശുശ്രൂ​ഷ​യിൽ ഞങ്ങൾ ഉപയോ​ഗി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ആണ്‌ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ആത്മീയാ​ഹാ​രം വിതരണം ചെയ്യു​ന്നത്‌. അങ്ങനെ ഞങ്ങൾക്ക് ആവശ്യ​മായ ആത്മീയാ​ഹാ​രം ഏറ്റവും ആവശ്യ​മായ സമയത്തു​തന്നെ കിട്ടുന്നു.

ബൈബിൾസ​ത്യ​ങ്ങ​ളോ​ടും പ്രസം​ഗി​ക്കാ​നുള്ള നിയമ​ന​ത്തോ​ടും അടിമ വിശ്വ​സ്‌തത പുലർത്തു​ന്നു. അതു​പോ​ലെ​തന്നെ, ക്രിസ്‌തു ഏൽപ്പി​ച്ചി​രി​ക്കുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ അടിമ വിവേ​ക​ത്തോ​ടെ കൈകാ​ര്യം ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 10:42) കൂടു​തൽക്കൂ​ടു​തൽ ആളുകളെ സംഘട​ന​യി​ലേക്കു കൂട്ടി​ച്ചേർത്തു​കൊ​ണ്ടും ആത്മീയാ​ഹാ​രം സമൃദ്ധ​മാ​യി നൽകി​ക്കൊ​ണ്ടും യഹോവ അടിമ​യു​ടെ പ്രവർത്ത​നത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.​—യശയ്യ 60:22; 65:13.

  • തന്‍റെ അനുഗാ​മി​കളെ ആത്മീയ​മാ​യി പോഷി​പ്പി​ക്കാൻ യേശു ആരെയാ​ണു നിയോ​ഗി​ച്ചത്‌?

  • അടിമ വിശ്വ​സ്‌ത​നും വിവേ​കി​യും ആയിരി​ക്കു​ന്നത്‌ ഏതു വിധത്തി​ലാണ്‌?