വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 4

ഞങ്ങൾ പുതിയ ലോക ഭാഷാ​ന്തരം പ്രസി​ദ്ധീ​ക​രി​ച്ചത്‌ എന്തു​കൊണ്ട്?

ഞങ്ങൾ പുതിയ ലോക ഭാഷാ​ന്തരം പ്രസി​ദ്ധീ​ക​രി​ച്ചത്‌ എന്തു​കൊണ്ട്?

കോംഗോ (കിൻഷാസ)

റുവാണ്ട

സങ്കീർത്തനം 69:31-ൽ ദൈവ​ത്തി​ന്‍റെ പേരുള്ള സിമ്മാ​ക്കസ്‌ ശകലം (എ.ഡി. മൂന്നോ നാലോ നൂറ്റാണ്ട്)

യഹോ​വ​യു​ടെ സാക്ഷികൾ വർഷങ്ങ​ളോ​ളം പല ബൈബിൾഭാ​ഷാ​ന്ത​രങ്ങൾ ഉപയോ​ഗി​ക്കു​ക​യും അച്ചടി​ക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌തി​ട്ടുണ്ട്. എന്നാൽ ‘സത്യത്തി​ന്‍റെ ശരിയായ അറിവിൽ’ എത്തി​ച്ചേ​രാൻ ആളുകളെ കുറെ​ക്കൂ​ടി നന്നായി സഹായി​ക്കു​ന്ന​തിന്‌ ഒരു പുതിയ ബൈബിൾഭാ​ഷാ​ന്തരം പുറത്തി​റ​ക്കേ​ണ്ട​തു​ണ്ടെന്നു ഞങ്ങൾക്കു മനസ്സി​ലാ​യി; എല്ലാ തരം ആളുക​ളും സത്യത്തി​ന്‍റെ ശരിയായ അറിവ്‌ നേടണം എന്നതാ​ണ​ല്ലോ ദൈവ​ത്തി​ന്‍റെ ഇഷ്ടം. (1 തിമൊ​ഥെ​യൊസ്‌ 2:3, 4) അങ്ങനെ 1950-ൽ ഞങ്ങൾ ആധുനിക ഭാഷയി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം പല ഭാഗങ്ങ​ളാ​യി പുറത്തി​റ​ക്കാൻതു​ടങ്ങി. ഈ ബൈബിൾ കൃത്യ​ത​യോ​ടെ വിശ്വ​സ്‌ത​മാ​യി 130-ലധികം ഭാഷക​ളി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

എളുപ്പം വായിച്ച് മനസ്സി​ലാ​ക്കാ​വുന്ന ഒരു ബൈബിൾ വേണ്ടി​യി​രു​ന്നു. കാലം കഴിയു​ന്തോ​റും ഭാഷകൾക്കു മാറ്റം വരും. പല ബൈബിൾപ​രി​ഭാ​ഷ​ക​ളി​ലെ​യും അവ്യക്ത​മായ പഴയ പദപ്ര​യോ​ഗങ്ങൾ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. കൂടാതെ, മൂലപാ​ഠ​ത്തോ​ടു കൂടുതൽ പറ്റിനിൽക്കുന്ന, ഏറെ കൃത്യ​ത​യുള്ള പുരാ​ത​ന​കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കണ്ടെത്തു​ക​യും ചെയ്‌തു. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ എബ്രായ, അരമായ, ഗ്രീക്ക് എന്നീ ഭാഷകൾ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ അതു സഹായി​ച്ചു.

ദൈവ​ത്തി​ന്‍റെ മൊഴി​ക​ളോ​ടു വിശ്വ​സ്‌തത പുലർത്തുന്ന ഒരു പരിഭാഷ വേണമാ​യി​രു​ന്നു. ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ വചനങ്ങ​ളിൽ ബൈബിൾപ​രി​ഭാ​ഷകർ കൈക​ട​ത്താൻ പാടില്ല. അവർ ബൈബി​ളി​ന്‍റെ മൂലപാ​ഠ​ത്തോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കേ​ണ്ട​തുണ്ട്. എന്നാൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ മിക്ക ഭാഷാ​ന്ത​ര​ങ്ങ​ളി​ലും യഹോവ എന്ന ദിവ്യ​നാ​മം ഉപയോ​ഗി​ച്ചി​ട്ടില്ല.

ബൈബി​ളി​ന്‍റെ ഗ്രന്ഥകർത്താ​വി​നു ബഹുമതി നൽകുന്ന ഒരു പരിഭാഷ വേണമാ​യി​രു​ന്നു. (2 ശമൂവേൽ 23:2) താഴെ കൊടു​ത്തി​രി​ക്കുന്ന ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ബൈബി​ളി​ന്‍റെ ഏറ്റവും പുരാ​ത​ന​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ 7,000-ത്തോളം തവണ യഹോ​വ​യു​ടെ പേര്‌ കാണാം. പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ അതേ സ്ഥാനങ്ങ​ളിൽ ദൈവ​ത്തി​ന്‍റെ പേര്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്. (സങ്കീർത്തനം 83:18) വർഷങ്ങ​ളോ​ളം ശ്രദ്ധാ​പൂർവം ഗവേഷണം നടത്തി തയ്യാറാ​ക്കിയ ഈ ബൈബി​ളിൽ ദൈവ​ത്തി​ന്‍റെ ചിന്തകൾ അതേപടി പകർത്തി​യി​രി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അതു വായി​ക്കാൻ രസമാണ്‌. നിങ്ങളു​ടെ ഭാഷയിൽ പുതിയ ലോക ഭാഷാ​ന്തരം ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും യഹോ​വ​യു​ടെ വചനം ദിവസ​വും വായി​ക്കു​ന്നതു ശീലമാ​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.​—യോശുവ 1:8; സങ്കീർത്തനം 1:2, 3.

  • ഒരു പുതിയ ബൈബിൾഭാ​ഷാ​ന്തരം ആവശ്യ​മാ​ണെന്നു ഞങ്ങൾ ചിന്തി​ക്കാൻ കാരണം എന്താണ്‌?

  • ദൈവ​ത്തി​ന്‍റെ ഇഷ്ടം മനസ്സി​ലാ​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഏതു ശീലമു​ണ്ടാ​യി​രി​ക്കണം?