മത്തായി എഴുതിയത്‌ 5:1-48

5  ജനക്കൂട്ടത്തെ കണ്ട്‌ യേശു മലയിൽ കയറി. യേശു ഇരുന്നപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ ചെന്നു.  യേശു അവരെ പഠിപ്പിക്കാൻതുടങ്ങി:  “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ;+ കാരണം സ്വർഗരാജ്യം അവർക്കുള്ളത്‌.  “ദുഃഖിക്കുന്നവർ സന്തുഷ്ടർ; കാരണം അവർക്ക്‌ ആശ്വാസം കിട്ടും.+  “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+  “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ+ സന്തുഷ്ടർ; കാരണം അവർ തൃപ്‌തരാകും.+  “കരുണ+ കാണിക്കുന്നവർ സന്തുഷ്ടർ; കാരണം അവരോടും കരുണ കാണിക്കും.  “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ;+ കാരണം അവർ ദൈവത്തെ കാണും.+  “സമാധാനം ഉണ്ടാക്കുന്നവർ*+ സന്തുഷ്ടർ; കാരണം അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. 10  “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ+ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്‌.+ 11  “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും*+ ഉപദ്രവിക്കുകയും+ നിങ്ങളെക്കുറിച്ച്‌ പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 12  സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം+ വലുതായതുകൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദിക്കുക.+ നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.+ 13  “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്‌.+ എന്നാൽ ഉപ്പിന്‌ ഉപ്പുരസം നഷ്ടമായാൽ എങ്ങനെ വീണ്ടും ഉപ്പുരസം വരുത്തും? അതു പുറത്ത്‌ കളഞ്ഞിട്ട്‌+ ആളുകൾക്കു ചവിട്ടിനടക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലല്ലോ. 14  “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്‌.+ മലമുകളിലുള്ള ഒരു നഗരം മറഞ്ഞിരിക്കില്ല. 15  വിളക്കു കത്തിച്ച്‌ ആരും കൊട്ടകൊണ്ട്‌ മൂടിവെക്കാറില്ല. പകരം, വിളക്കുതണ്ടിലാണു വെക്കുക. അപ്പോൾ വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും.+ 16  അതുപോലെ, നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ.+ അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട്‌+ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.+ 17  “നിയമത്തെയോ പ്രവാചകന്മാരുടെ വാക്കുകളെയോ നീക്കിക്കളയാനാണു ഞാൻ വന്നതെന്നു വിചാരിക്കരുത്‌; നീക്കിക്കളയാനല്ല, നിവർത്തിക്കാനാണു+ ഞാൻ വന്നത്‌. 18  ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ പോലും നീങ്ങിപ്പോകില്ല. അവയെല്ലാം നിറവേറും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 19  അതുകൊണ്ട്‌ ഈ കല്‌പനകളിൽ ഏറ്റവും ചെറിയ ഒന്നുപോലും ലംഘിക്കുകയോ ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കില്ല. എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും. 20  നിങ്ങൾ ശാസ്‌ത്രിമാരെക്കാളും പരീശന്മാരെക്കാളും+ നീതിനിഷ്‌ഠരല്ലെങ്കിൽ നിങ്ങൾ ഒരുവിധത്തിലും സ്വർഗരാജ്യത്തിൽ കടക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 21  “‘കൊല ചെയ്യരുത്‌;+ കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും’+ എന്നു പണ്ടുള്ളവരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം+ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. സഹോദരനെ ചീത്ത വിളിക്കുന്നവനാകട്ടെ പരമോന്നതനീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ‘വിവരംകെട്ട വിഡ്‌ഢീ’ എന്നു വിളിച്ചാലോ, എരിയുന്ന ഗീഹെന്നയ്‌ക്ക്‌+ അർഹനാകും. 23  “നീ കാഴ്‌ച അർപ്പിക്കാൻ യാഗപീഠത്തിന്‌ അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ.+ നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന്‌ അവിടെവെച്ച്‌ ഓർമ വന്നാൽ 24  നിന്റെ കാഴ്‌ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പിക്കുക.+ 25  “നിനക്ക്‌ എതിരെ പരാതിയുള്ള ആളുടെകൂടെ കോടതിയിലേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്‌നം പരിഹരിക്കുക. അങ്ങനെ ചെയ്‌തില്ലെങ്കിൽ, പരാതിക്കാരൻ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും; ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും; അങ്ങനെ നീ ജയിലിലുമാകും.+ 26  അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർത്താലേ നിനക്ക്‌ അവിടെനിന്ന്‌ പുറത്ത്‌ വരാനാകൂ എന്നു ഞാൻ സത്യമായി പറയുന്നു. 27  “‘വ്യഭിചാരം ചെയ്യരുത്‌ ’+ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്‌ത്രീയുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.+ 29  അതുകൊണ്ട്‌ നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ്‌ ഇടയാക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിലേക്ക്‌ എറിയപ്പെടുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌.+ 30  നീ ഇടറിവീഴാൻ നിന്റെ വലതുകൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിൽ വീഴുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌.+ 31  “‘വിവാഹമോചനം ചെയ്യുന്നവൻ ഭാര്യക്കു മോചനപത്രം കൊടുക്കട്ടെ’+ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ലൈംഗിക അധാർമികത കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം* അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.+ 33  “‘സത്യം ചെയ്‌തിട്ടു ലംഘിക്കരുത്‌;+ യഹോവയ്‌ക്കു നേർന്നതു നിവർത്തിക്കണം’+ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സത്യം ചെയ്യുകയേ അരുത്‌.+ സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്‌; അതു ദൈവത്തിന്റെ സിംഹാസനം. 35  ഭൂമിയെ ചൊല്ലിയും അരുത്‌; അതു ദൈവത്തിന്റെ പാദപീഠം.+ യരുശലേമിനെ ചൊല്ലി അരുത്‌; അതു മഹാരാജാവിന്റെ നഗരം.+ 36  നിങ്ങളുടെ തലയെ ചൊല്ലിയും സത്യം ചെയ്യരുത്‌; ഒരു മുടിനാരുപോലും വെളുത്തതോ കറുത്തതോ ആക്കാൻ നിങ്ങൾക്കു കഴിയില്ലല്ലോ. 37  നിങ്ങൾ ‘ഉവ്വ്‌ ’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.+ ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന്‌* വരുന്നു.+ 38  “‘കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌ ’+ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനോട്‌ എതിർത്തുനിൽക്കരുത്‌; നിന്റെ വലത്തെ കവിളിൽ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക.+ 40  നിന്നെ കോടതികയറ്റി നിന്റെ ഉള്ളങ്കി മേടിച്ചെടുക്കാൻ നോക്കുന്നവനു മേലങ്കികൂടെ കൊടുത്തേക്കുക;+ 41  അധികാരത്തിലുള്ള ആരെങ്കിലും നിന്നെ ഒരു മൈൽ പോകാൻ നിർബന്ധിച്ചാൽ അദ്ദേഹത്തിന്റെകൂടെ രണ്ടു മൈൽ പോകുക. 42  നിന്നോട്‌ എന്തെങ്കിലും ചോദിക്കുന്നവന്‌ അതു കൊടുക്കുക. നിന്നോടു കടം വാങ്ങാൻ വരുന്നവനിൽനിന്ന്‌ ഒഴിഞ്ഞുമാറരുത്‌.+ 43  “‘നീ അയൽക്കാരനെ സ്‌നേഹിക്കുകയും+ ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുക,+ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+ 45  അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും;+ കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം.+ 46  നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതിഫലം കിട്ടാനാണ്‌?+ നികുതിപിരിവുകാരും അതുതന്നെയല്ലേ ചെയ്യുന്നത്‌? 47  സഹോദരന്മാരെ മാത്രം നിങ്ങൾ വന്ദനം ചെയ്യുന്നെങ്കിൽ അതിൽ എന്താണ്‌ ഇത്ര പ്രത്യേകത? ജനതകളിൽപ്പെട്ടവരും അതുതന്നെ ചെയ്യുന്നില്ലേ? 48  അതുകൊണ്ട്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണരായിരിക്കുവിൻ.+

അടിക്കുറിപ്പുകള്‍

അഥവാ “സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ.”
അഥവാ “അപമാനിക്കുകയും.”
അക്ഷ. “കാരണമല്ലാതെ ഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തുന്നവനെല്ലാം.”
മറ്റൊരു സാധ്യത “ദുഷ്ടമായതിൽനിന്ന്‌.”

പഠനക്കുറിപ്പുകൾ

മലയിൽ: തെളി​വ​നു​സ​രിച്ച്‌ കഫർന്നഹൂമിനും ഗലീല​ക്ക​ട​ലി​നും അടുത്ത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു മലയിൽ ഒരു ഉയർന്ന ഭാഗ​ത്തേക്കു കയറി ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കാൻതു​ടങ്ങി. യേശു​വി​നു മുന്നിൽ നിരപ്പായ ഒരു സ്ഥലത്താ​യി​രു​ന്നു ജനം.​—ലൂക്ക 6:17, 20.

യേശു ഇരുന്നു: ഇതു ജൂതമ​ത​ത്തി​ലെ അധ്യാ​പ​ക​രു​ടെ ഒരു രീതി​യാ​യി​രു​ന്നു, പ്രത്യേ​കിച്ച്‌ ഔപചാ​രി​ക​മാ​യി പഠിപ്പി​ക്കു​മ്പോൾ.

ശിഷ്യ​ന്മാർ: “ശിഷ്യൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മതീറ്റീസ്‌ എന്ന ഗ്രീക്കു​നാ​മം ആദ്യമാ​യി കാണു​ന്നി​ടം. ഇത്‌ ഒരു വിദ്യാർഥി​യെ അഥവാ മറ്റൊ​രാ​ളിൽനിന്ന്‌ അറിവ്‌ നേടു​ന്ന​യാ​ളെ കുറി​ക്കു​ന്നു. അധ്യാ​പ​ക​നു​മാ​യി അഥവാ ഗുരു​വു​മാ​യി ഒരാൾക്കുള്ള വ്യക്തി​പ​ര​മായ അടുപ്പം സൂചി​പ്പി​ക്കുന്ന വാക്ക്‌. ശിഷ്യന്റെ ജീവി​തത്തെ അപ്പാടെ സ്വാധീ​നി​ക്കുന്ന ഒരു ആത്മബന്ധ​മാണ്‌ ഇത്‌. യേശു പറയു​ന്നതു കേൾക്കാൻ ഒരു വലിയ ജനക്കൂട്ടം അവിടെ കൂടി​വ​ന്നി​രു​ന്നെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ തന്റെ തൊട്ട​ടുത്ത്‌ ഇരുന്ന ശിഷ്യ​ന്മാ​രെ മനസ്സിൽക്ക​ണ്ടാ​ണു യേശു പ്രധാ​ന​മാ​യും സംസാ​രി​ച്ചത്‌.​—മത്ത 7:28, 29; ലൂക്ക 6:20.

യേശു അവരെ പഠിപ്പി​ക്കാൻതു​ടങ്ങി: അക്ഷ. “യേശു വായ്‌തു​റന്ന്‌ അവരെ പഠിപ്പി​ക്കാൻതു​ടങ്ങി.” “വായ്‌തു​റന്നു” എന്നത്‌ ഒരു പുരാതന ജൂത​ശൈ​ലി​യാണ്‌. യേശു സംസാ​രി​ക്കാൻതു​ടങ്ങി എന്നാണ്‌ ഇവിടെ അതിന്റെ അർഥം. (ഇയ്യ 33:2; ദാനി 10:16) പ്രവൃ 8:35-ൽ ഇതേ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം “സംഭാ​ഷണം തുടങ്ങി” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ: “ദാഹി​ക്കു​ന്നവർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “ദരി​ദ്ര​രാ​യവർ (ബുദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്നവർ; യാചകർ)” എന്നാണ്‌. ഈ പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്തി​ന്റെ​യെ​ങ്കി​ലും കുറവ്‌ അനുഭ​വ​പ്പെ​ടുന്ന, അതി​നെ​ക്കു​റിച്ച്‌ അത്യധി​കം ബോധ​വാ​ന്മാ​രായ ആളുകളെ കുറി​ക്കാ​നാണ്‌. ലൂക്ക 16:20, 22 വാക്യ​ങ്ങ​ളിൽ ‘യാചക​നായ’ ലാസറി​നെ​ക്കു​റിച്ച്‌ പറയു​മ്പോ​ഴും ഇതേ പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ചില ഭാഷാ​ന്ത​രങ്ങൾ ഈ ഗ്രീക്കു​പ​ദ​പ്ര​യോ​ഗത്തെ “ആത്മാവിൽ ദരി​ദ്ര​രാ​യവർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. തങ്ങൾ ആത്മീയ​മാ​യി ദാരി​ദ്ര്യ​ത്തി​ലാ​ണെ​ന്നും തങ്ങൾക്കു ദൈവ​ത്തി​ന്റെ ആവശ്യ​മു​ണ്ടെ​ന്നും അങ്ങേയറ്റം ബോധ​വാ​ന്മാ​രായ ആളുക​ളെ​യാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.

സന്തുഷ്ടർ: എന്തെങ്കി​ലും ആസ്വദി​ക്കു​മ്പോൾ ഒരാളു​ടെ മനസ്സിൽ തോന്നുന്ന വെറു​മൊ​രു ആഹ്ലാദമല്ല ഇത്‌. മറിച്ച്‌ മനുഷ്യ​രോ​ടുള്ള ബന്ധത്തിൽ പറയു​മ്പോൾ ഇത്‌, ദൈവ​ത്തി​ന്റെ അനു​ഗ്രഹം കിട്ടിയ, ദൈവ​ത്തി​ന്റെ പ്രീതി​യി​ലാ​യി​രി​ക്കുന്ന ഒരാളു​ടെ അവസ്ഥയെ കുറി​ക്കു​ന്നു. ദൈവ​ത്തെ​യും സ്വർഗീ​യ​മ​ഹ​ത്ത്വ​ത്തി​ലാ​യി​രി​ക്കുന്ന യേശു​വി​നെ​യും കുറിച്ച്‌ പറയു​മ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—1തിമ 1:11; 6:15.

അവർക്ക്‌: ഇതു യേശു​വി​ന്റെ അനുഗാ​മി​ക​ളെ​യാ​ണു കുറി​ക്കു​ന്നത്‌, കാരണം യേശു പ്രധാ​ന​മാ​യും അവരോ​ടാ​ണു സംസാ​രി​ച്ചത്‌.​—മത്ത 5:1, 2.

അവകാ​ശ​മാ​ക്കി​ക്കൊ​ള്ളൂ: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​ക്രിയ അടിസ്ഥാ​ന​പ​ര​മാ​യി ഒരു അനന്തരാ​വ​കാ​ശിക്ക്‌ അർഹത​പ്പെട്ട എന്തെങ്കി​ലും അവകാ​ശ​മാ​യി കിട്ടു​ന്ന​തി​നെ കുറിക്കുന്നു. പലപ്പോ​ഴും കുടും​ബ​ബ​ന്ധ​മാണ്‌ ഇതിന്‌ ആധാരം. അപ്പനിൽനിന്ന്‌ മകനു പിതൃ​സ്വ​ത്തു കിട്ടു​ന്നത്‌ ഇതിന്‌ ഒരു ഉദാഹരണമാണ്‌. (ഗല 4:30) എന്നാൽ ഇവി​ടെ​യും ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്കയി​ട​ങ്ങ​ളി​ലും, ദൈവ​ത്തിൽനിന്ന്‌ എന്തെങ്കി​ലും പ്രതി​ഫ​ല​മാ​യി കിട്ടു​ന്ന​തി​നെ കുറി​ക്കാൻ വിശാ​ല​മായ അർഥത്തി​ലാണ്‌ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—മത്ത 19:29; 1കൊ 6:9.

സൗമ്യ​രാ​യ​വർ: ദൈവ​ത്തി​ന്റെ ഇഷ്ടത്തി​നും വഴിന​ട​ത്തി​പ്പി​നും മനസ്സോ​ടെ കീഴ്‌പെ​ടുന്ന, മറ്റുള്ള​വ​രു​ടെ മേൽ ആധിപ​ത്യം നടത്താൻ ശ്രമി​ക്കാത്ത ഒരാളു​ടെ ആന്തരി​ക​ഗു​ണ​മാ​ണു സൗമ്യത. സൗമ്യ​നായ ഒരാൾ ഭീരു​വാ​ണെ​ന്നോ ദുർബ​ല​നാ​ണെ​ന്നോ അർഥമില്ല. “താഴ്‌മ” എന്നും അർഥമുള്ള ഒരു എബ്രാ​യ​പദം പരിഭാ​ഷ​പ്പെ​ടു​ത്താൻ സെപ്‌റ്റു​വ​ജി​ന്റിൽ ഇതേ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. മോശ (സംഖ 12:3), പഠിപ്പി​ക്കു​മ്പോൾ മറുത്തു​നിൽക്കാ​ത്തവർ (സങ്ക 25:9), ഭൂമി കൈവ​ശ​മാ​ക്കു​ന്നവർ (സങ്ക 37:11), മിശിഹ (സെഖ 9:9; മത്ത 21:5) എന്നിവ​രോ​ടുള്ള ബന്ധത്തിൽ ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. താൻ സൗമ്യ​ത​യു​ള്ള​വ​നാ​ണെന്നു യേശു​ത​ന്നെ​യും പറഞ്ഞു.​—മത്ത 11:29.

ഭൂമി അവകാ​ശ​മാ​ക്കും: “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും” എന്ന സങ്ക 37:11 പരാമർശി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം യേശു. “ഭൂമി” എന്നതി​നുള്ള എബ്രാ​യ​വാ​ക്കി​നും (എറെട്‌സ്‌) ഗ്രീക്കു​വാ​ക്കി​നും (ഗേ) ഭൂഗ്ര​ഹത്തെ മുഴു​വ​നോ വാഗ്‌ദ​ത്ത​ദേ​ശം​പോ​ലെ ഏതെങ്കി​ലും ഒരു പ്രത്യേക ഭൂപ്ര​ദേ​ശത്തെ മാത്ര​മോ അർഥമാ​ക്കാ​നാ​കും. സൗമ്യ​ത​യു​ടെ ഏറ്റവും ശ്രേഷ്‌ഠ​മായ മാതൃക യേശു​വാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു. (മത്ത 11:29) രാജാ​വെന്ന നിലയിൽ യേശു​വി​നു ഭൂമി​യു​ടെ ഏതെങ്കി​ലും ഒരു ഭാഗത്തി​ന്റെ മേൽ മാത്ര​മുള്ള അധികാ​രമല്ല, മുഴു​ഭൂ​മി​യു​ടെ​യും മേലുള്ള അധികാ​രം അവകാ​ശ​മാ​യി ലഭിക്കു​മെ​ന്നും (സങ്ക 2:8; വെളി 11:15) യേശു​വി​ന്റെ അവകാ​ശ​ത്തിൽ അഭിഷി​ക്താ​നു​ഗാ​മി​കൾക്കും ഒരു പങ്കുണ്ടാ​യി​രി​ക്കു​മെ​ന്നും പല ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. (വെളി 5:10) ഇനി, യേശു​വി​ന്റെ സൗമ്യ​ത​യുള്ള ശിഷ്യ​ന്മാ​രി​ലെ ഭൗമി​ക​പ്ര​ജ​ക​ളും ഭൂമി “അവകാ​ശ​മാ​ക്കും.” എന്നാൽ അവർ അവകാ​ശ​മാ​ക്കു​ന്നതു ഭൂമി​യു​ടെ ഉടമസ്ഥതയല്ല, മറിച്ച്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണ​പ്ര​ദേ​ശ​മായ ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവിതം ആസ്വദി​ക്കാ​നുള്ള പദവി​യാ​യി​രി​ക്കും.​—മത്ത 25:34-ന്റെ പഠനക്കു​റി​പ്പു കാണുക.

നീതി​ക്കാ​യി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യു​ന്നവർ: അതായത്‌ അഴിമ​തി​യു​ടെ​യും അനീതി​യു​ടെ​യും സ്ഥാനത്ത്‌ ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ നടപ്പി​ലാ​യി​ക്കാ​ണാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നവർ; ആ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ കഠിന​ശ്രമം ചെയ്യു​ന്ന​വ​രാ​യി​രി​ക്കും അവർ.

കരുണ കാണി​ക്കു​ന്നവർ: “കരുണ കാണി​ക്കുക,” “കരുണ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ബൈബിൾപ​ദ​ങ്ങൾക്കു ക്ഷമിക്കുക എന്നോ ന്യായം വിധി​ക്കു​മ്പോൾ ദാക്ഷി​ണ്യം കാണി​ക്കുക എന്നോ മാത്രമല്ല അർഥം. പലപ്പോ​ഴും അതിൽ അനുകമ്പ, അലിവ്‌ എന്നീ വികാ​ര​ങ്ങ​ളും ഉൾപ്പെട്ടിരിക്കുന്നു. സഹായം ആവശ്യ​മു​ള്ള​വ​രു​ടെ തുണയ്‌ക്കെ​ത്തു​ന്ന​തി​നു മുൻ​കൈ​യെ​ടു​ക്കാൻ ഒരു മനുഷ്യ​നെ പ്രേരി​പ്പി​ക്കുന്ന ഗുണങ്ങ​ളാണ്‌ അവ.

ഹൃദയ​ശു​ദ്ധി​യു​ള്ളവർ: ഉള്ളു ശുദ്ധമാ​യവർ. ധാർമി​ക​വും ആത്മീയ​വും ആയ ശുദ്ധിയെ കുറി​ക്കു​ന്നു. ഇതിൽ ഒരാളു​ടെ ഇഷ്ടങ്ങളും ആഗ്രഹ​ങ്ങ​ളും ആന്തരവും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

ദൈവത്തെ കാണും: അക്ഷരാർഥ​ത്തിൽ എടു​ക്കേ​ണ്ട​തില്ല. കാരണം “(ദൈവത്തെ) കണ്ടിട്ട്‌ ഒരു മനുഷ്യ​നും ജീവ​നോ​ടി​രി​ക്കില്ല.” (പുറ 33:20) ‘കാണുക’ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “മനക്കണ്ണാൽ കാണുക, മനസ്സി​ലാ​ക്കുക, അറിയുക” എന്നും അർഥം വരാം. വിശ്വാ​സം ബലപ്പെ​ടു​ത്തുന്ന രീതി​യിൽ ദൈവ​വ​ചനം പഠിച്ചു​കൊ​ണ്ടും തങ്ങൾക്കു​വേണ്ടി ദൈവം ചെയ്യുന്ന കാര്യങ്ങൾ നിരീ​ക്ഷി​ച്ചു​കൊ​ണ്ടും ദൈവ​ത്തി​ന്റെ വ്യക്തി​ത്വം അടുത്ത​റി​യു​മ്പോൾ ഭൂമി​യി​ലുള്ള യഹോ​വ​യു​ടെ ആരാധകർ ‘ദൈവത്തെ കാണു​ക​യാണ്‌.’ (എഫ 4:18; എബ്ര 11:27) ആത്മജീ​വ​നി​ലേക്ക്‌ ഉയർപ്പി​ക്ക​പ്പെ​ടു​മ്പോൾ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ “ദൈവം എങ്ങനെ​യാ​ണോ അതേ വിധത്തിൽ” ദൈവത്തെ കാണും.​—1യോഹ 3:2.

സമാധാ​നം ഉണ്ടാക്കു​ന്നവർ: അവർ സമാധാ​നം നഷ്ടപ്പെ​ടാ​തെ നോക്കു​ന്നവർ മാത്രമല്ല സമാധാ​നം ഇല്ലാത്തി​ടത്ത്‌ അതു കൊണ്ടു​വ​രാൻ ശ്രമി​ക്കു​ന്ന​വ​രും ആയിരി​ക്കും.

ഉപ്പ്‌: ഭക്ഷണം കേടാ​കാ​തെ സൂക്ഷി​ക്കാ​നും അതിന്റെ രുചി വർധി​പ്പി​ക്കാ​നും ഉപയോ​ഗി​ക്കുന്ന ധാതു​പ​ദാർഥം. സാധനങ്ങൾ കേടാ​കാ​തെ സൂക്ഷി​ക്കാ​നുള്ള ഉപ്പിന്റെ ഈ കഴിവാ​യി​രി​ക്കാം ഇതു പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌; ആത്മീയ​വും ധാർമി​ക​വും ആയി ജീർണി​ച്ചു​പോ​കാ​തി​രി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കാൻ പറ്റിയ സ്ഥാനത്താ​യി​രു​ന്നു യേശു​വി​ന്റെ ശിഷ്യ​ന്മാർ.

ഉപ്പുരസം നഷ്ടമാ​കുക: യേശു​വി​ന്റെ കാലത്ത്‌ ചാവു​കടൽ പ്രദേ​ശ​ത്തു​നി​ന്നാ​യി​രു​ന്നു മിക്ക​പ്പോ​ഴും ഉപ്പു ലഭിച്ചി​രു​ന്നത്‌. എന്നാൽ അതിൽ ആവശ്യ​മി​ല്ലാത്ത പല ധാതു​ക്ക​ളും കലർന്നി​രു​ന്നു. അതിൽനിന്ന്‌ ഉപ്പുര​സ​മുള്ള ഭാഗം നീക്കം ചെയ്‌താൽ അവശേ​ഷി​ക്കു​ന്നത്‌ ഒരു രുചി​യു​മി​ല്ലാത്ത, ഉപയോ​ഗ​ശൂ​ന്യ​മായ ഒരു വസ്‌തു​വാ​യി​രു​ന്നു.

മലമു​ക​ളി​ലു​ള്ള ഒരു നഗരം: യേശു ഒരു പ്രത്യേ​ക​ന​ഗ​ര​ത്തെ​ക്കു​റി​ച്ചല്ല പറഞ്ഞത്‌. യേശു​വി​ന്റെ കാലത്തു പല നഗരങ്ങ​ളും മലമു​ക​ളി​ലാ​യി​രു​ന്നു, ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ രക്ഷ നേടാ​നാ​യി​രു​ന്നു അത്‌. ചുറ്റും വലിയ മതിലു​കൾ പണിതി​രു​ന്ന​തു​കൊണ്ട്‌ കിലോ​മീ​റ്റ​റു​കൾ അകലെ​നി​ന്നു​പോ​ലും ആ നഗരങ്ങൾ കാണാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവയെ മറച്ചു​വെ​ക്കാ​നാ​കു​മാ​യി​രു​ന്നില്ല. ചെറി​യ​ചെ​റിയ ഗ്രാമ​ങ്ങ​ളു​ടെ കാര്യ​ത്തിൽപ്പോ​ലും അതു സത്യമായിരുന്നു. കാരണം അവി​ടെ​യുള്ള വീടുകൾ പൊതു​വേ വെള്ള പൂശി​യ​വ​യാ​യി​രു​ന്നു.

വിളക്ക്‌: ബൈബിൾക്കാ​ല​ങ്ങ​ളിൽ സാധാ​ര​ണ​യാ​യി വീടു​ക​ളിൽ വിളക്കാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌ ഒലിവെണ്ണ നിറച്ച ചെറിയ മൺപാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.

കൊട്ട: ധാന്യം​പോ​ലുള്ള ഖരപദാർഥങ്ങൾ അളക്കാൻ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ഇവിടെ പറഞ്ഞി​രി​ക്കുന്ന തരം ‘കൊട്ട​യിൽ’ ഏകദേശം 9 ലി. വരെ കൊള്ളും.

പിതാവ്‌: യേശു, ദൈവ​മായ യഹോ​വയെ “പിതാവ്‌” എന്നു വിളി​ക്കുന്ന 160-ലധികം സന്ദർഭങ്ങൾ സുവി​ശേ​ഷ​ങ്ങ​ളി​ലുണ്ട്‌. അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​ത്തോ​ടു ബന്ധപ്പെട്ട്‌ ഈ പദം നേരത്തേ ഉപയോ​ഗി​ച്ചി​ട്ടു​ള്ള​തു​കൊണ്ട്‌ യേശു എന്താണ്‌ ഉദ്ദേശി​ച്ച​തെന്നു കേൾവി​ക്കാർക്ക്‌ അറിയാ​മാ​യി​രു​ന്നു. അല്ലായി​രു​ന്നെ​ങ്കിൽ ഒരുപക്ഷേ യേശു അത്‌ ഉപയോ​ഗി​ക്കി​ല്ലാ​യി​രു​ന്നു. (ആവ 32:6; സങ്ക 89:26; യശ 63:16) മുൻകാ​ല​ദൈ​വ​ദാ​സ​ന്മാർ യഹോ​വയെ ‘സർവശക്തൻ,’ “അത്യു​ന്നതൻ,” ‘മഹാ​സ്ര​ഷ്ടാവ്‌ ’ എന്നിങ്ങനെ ഉന്നതമായ അനേകം പദവി​നാ​മങ്ങൾ ഉപയോ​ഗിച്ച്‌ സംബോ​ധന ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ യേശു മിക്ക​പ്പോ​ഴും ഉപയോ​ഗിച്ച വളരെ ലളിത​വും സാധാ​ര​ണ​വും ആയ “പിതാവ്‌” എന്ന പദം, തന്റെ ആരാധ​ക​രു​മാ​യി ദൈവ​ത്തി​നുള്ള അടുപ്പ​മാണ്‌ എടുത്തു​കാ​ണി​ക്കു​ന്നത്‌.​—ഉൽ 17:1; ആവ 32:8; സഭ 12:1.

നിയമ​വും പ്രവാ​ച​ക​ന്മാ​രു​ടെ വാക്കു​ക​ളും: ഇവിടെ ‘നിയമം’ എന്ന പദം കുറി​ക്കു​ന്നത്‌ ഉല്‌പത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപു​സ്‌ത​ക​ങ്ങ​ളെ​യാണ്‌. ‘പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ’ എന്ന പദപ്ര​യോ​ഗം കുറി​ക്കു​ന്നത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​ന​പു​സ്‌ത​ക​ങ്ങ​ളെ​യും. എന്നാൽ ഇവ രണ്ടും ഒന്നിച്ച്‌ വരു​മ്പോൾ അത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കളെ മൊത്ത​ത്തിൽ അർഥമാ​ക്കി​യേ​ക്കാം.​—മത്ത 7:12; 22:40; ലൂക്ക 16:16.

ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​യാ​ലും: ഒരു കാര്യം “ഒരിക്ക​ലും സംഭവി​ക്കില്ല” എന്നു കാണി​ക്കാൻ ഉപയോ​ഗിച്ച അതിശ​യോ​ക്തി അലങ്കാരം. ആകാശ​വും ഭൂമി​യും എന്നെന്നും നിലനിൽക്കു​മെ​ന്നാ​ണു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നത്‌.​—സങ്ക 78:69; 119:90.

ഒരു വള്ളിയോ പുള്ളി​യോ: ചില എബ്രായ അക്ഷരങ്ങ​ളി​ലെ ഒരു ചെറിയ വര മാറി​യാൽ ആ അക്ഷരം​തന്നെ മാറി​പ്പോ​കു​മാ​യി​രു​ന്നു. ഈ അതിശ​യോ​ക്തി അലങ്കാരം ഉപയോ​ഗി​ച്ച​തി​ലൂ​ടെ, ദൈവ​വ​ച​ന​ത്തി​ലെ ഏറ്റവും സൂക്ഷ്‌മ​മായ വിശദാം​ശ​ങ്ങൾപോ​ലും നിറ​വേ​റു​മെന്നു യേശു ഊന്നി​പ്പ​റ​യു​ക​യാ​യി​രു​ന്നു.

സത്യമാ​യി: ഗ്രീക്കിൽ അമീൻ. “അങ്ങനെ​യാ​കട്ടെ,” “തീർച്ച​യാ​യും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ ലിപ്യ​ന്ത​രണം. ഒരു പ്രസ്‌താ​വ​ന​യോ വാഗ്‌ദാ​ന​മോ പ്രവച​ന​മോ ഉച്ചരി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു പലപ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയ​യോ​ഗ്യ​വും ആണെന്നു കാണി​ക്കാ​നാ​യി​രു​ന്നു ഇത്‌. വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ “സത്യമാ​യും” (അമീൻ) എന്ന പദം ഈ രീതി​യിൽ ഉപയോ​ഗി​ച്ചതു യേശു മാത്ര​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഉടനീളം മൂലഭാ​ഷ​യിൽ ഈ പദം അടുത്ത​ടുത്ത്‌ ആവർത്തിച്ച്‌ (അമീൻ അമീൻ) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതിനെ മിക്കയി​ട​ങ്ങ​ളി​ലും “സത്യം​സ​ത്യ​മാ​യി” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—യോഹ 1:51.

നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പി​ക്കുക: ഇസ്രാ​യേ​ലിൽ എങ്ങുമുള്ള ഏതെങ്കി​ലും പ്രാ​ദേ​ശി​ക​കോ​ട​തി​യിൽ നടക്കുന്ന വിചാ​ര​ണയെ കുറി​ക്കു​ന്നു. (മത്ത 10:17; മർ 13:9) കൊല​പാ​ത​ക​കേ​സു​ക​ളിൽ വിധി പറയാ​നുള്ള അധികാ​രം ഈ കോട​തി​കൾക്കു​ണ്ടാ​യി​രു​ന്നു.​—ആവ 16:18; 19:12; 21:1, 2.

എന്നു . . . പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: ഈ പദപ്ര​യോ​ഗം, ദൈവ​പ്ര​ചോ​ദി​ത​മായ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ കാര്യ​ങ്ങ​ളെ​യോ ജൂതപാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാഗമായ ഉപദേ​ശ​ങ്ങ​ളെ​യോ ആകാം കുറി​ക്കു​ന്നത്‌.​—മത്ത 5:27, 33, 38, 43.

ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കുക: അത്തരം തെറ്റായ മനോ​ഭാ​വത്തെ, കൊല​പാ​ത​ക​ത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന വെറു​പ്പി​നോ​ടു യേശു ബന്ധിപ്പി​ച്ചു. (1യോഹ 3:15) ദൈവം ആ വ്യക്തിയെ ഒരു കൊല​പാ​ത​കി​യാ​യി വിധി​ക്കാ​നും സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു.

ചീത്ത വിളി​ക്കുക: “വിഡ്‌ഢി” എന്നോ “മടയൻ” എന്നോ അർഥമുള്ള ഗ്രീക്കു​പ​ദ​മായ ഹ്‌റാ​കാ​യു​ടെ (സാധ്യ​ത​യ​നു​സ​രിച്ച്‌ എബ്രായ അല്ലെങ്കിൽ അരമായ ഉത്ഭവമു​ള്ളത്‌.) പരിഭാഷ. ഇതു​പോ​ലെ തരംതാഴ്‌ന്ന രീതി​യിൽ ഒരു സഹാരാ​ധ​കനെ സംബോ​ധന ചെയ്യുന്ന വ്യക്തി ഹൃദയ​ത്തിൽ വെറുപ്പു വെച്ചു​കൊ​ണ്ടി​രി​ക്കുക മാത്രമല്ല നിന്ദ്യ​മായ സംസാ​ര​ത്തി​ലൂ​ടെ അതു തുറന്ന്‌ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുന്നു.

പരമോ​ന്ന​ത​നീ​തി​പീ​ഠം: മഹാപു​രോ​ഹി​ത​നും മൂപ്പന്മാ​രിൽനി​ന്നും ശാസ്‌ത്രി​മാ​രിൽനി​ന്നും ഉള്ള 70 പേരും ചേർന്ന സൻഹെ​ദ്രി​നാ​യി​രു​ന്നു ഇത്‌. ഇതു പുറ​പ്പെ​ടു​വി​ക്കുന്ന വിധി അന്തിമ​തീ​രു​മാ​ന​മാ​യി​ട്ടാ​ണു ജൂതന്മാർ കണ്ടിരു​ന്നത്‌.​—പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.

വിവരം​കെട്ട വിഡ്‌ഢി: “ധിക്കാരി” എന്നോ “കലാപ​മു​യർത്തു​ന്നവൻ” എന്നോ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തോ​ടു സാമ്യ​മുള്ള ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. ഒരാൾ ധാർമി​ക​മാ​യി അധഃപ​തി​ച്ച​വ​നും വിശ്വാ​സ​ത്യാ​ഗി​യും ആണെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. ഒരു സഹമനു​ഷ്യ​നെ ഇങ്ങനെ വിളി​ക്കു​ന്നത്‌, അയാൾ ദൈവത്തെ ധിക്കരി​ക്കുന്ന ഒരാൾക്കു കിട്ടേണ്ട ശിക്ഷയ്‌ക്ക്‌, അതായത്‌ നിത്യ​നാ​ശ​ത്തിന്‌, യോഗ്യ​നാ​ണെന്നു പറയു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു.

ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രാ​യ​വാ​ക്കു​ക​ളിൽനിന്ന്‌ വന്ന പദപ്ര​യോ​ഗം. “ഹിന്നോ​മി​ന്റെ താഴ്‌വര” എന്നാണ്‌ ഇതിന്റെ അർഥം. പുരാ​ത​ന​യ​രു​ശ​ലേ​മി​ന്റെ പടിഞ്ഞാ​റും തെക്കും ആയി വ്യാപിച്ചുകിടന്ന ഒരു താഴ്‌വരയായിരുന്നു ഇത്‌. (അനു. ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.) യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ താഴ്‌വര ചപ്പുച​വ​റു​കൾ കത്തിക്കാ​നുള്ള ഒരു സ്ഥലമായി മാറി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണ​നാ​ശ​ത്തി​ന്റെ ഉചിത​മായ ഒരു പ്രതീ​ക​മാ​യി​രു​ന്നു.​—പദാവലി കാണുക.

കാഴ്‌ച അർപ്പി​ക്കാൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്ക്‌: ഏതെങ്കിലും പ്രത്യേക യാഗങ്ങ​ളെ​യോ ലംഘന​ങ്ങ​ളെ​യോ ഉദ്ദേശി​ച്ചല്ല യേശു ഇതു പറഞ്ഞത്‌. ഈ കാഴ്‌ച, മോശ​യി​ലൂ​ടെ കൊടുത്ത നിയമം നിവർത്തി​ക്കാ​നാ​യി യഹോ​വ​യു​ടെ ആലയത്തി​ലേക്കു കൊണ്ടു​വ​രുന്ന ഏതു ബലിവ​സ്‌തു​വും ആകാമാ​യി​രു​ന്നു. യാഗപീ​ഠ​മോ? ദേവാ​ല​യ​ത്തിൽ, പുരോ​ഹി​ത​ന്മാ​രു​ടെ മുറ്റത്തുള്ള ദഹനയാ​ഗ​ത്തി​ന്റെ യാഗപീ​ഠ​മാ​യി​രു​ന്നു ഇത്‌. സാധാ​ര​ണ​ക്കാ​രായ ഇസ്രാ​യേ​ല്യർക്ക്‌ ഈ മുറ്റത്ത്‌ പ്രവേ​ശി​ക്കാൻ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ മുറ്റ​ത്തേക്കു പ്രവേ​ശി​ക്കു​ന്നി​ടത്ത്‌ നിൽക്കുന്ന പുരോ​ഹി​തന്റെ കൈയിൽ അവർ കാഴ്‌ചകൾ കൊടു​ക്കു​ക​യാ​യി​രു​ന്നു പതിവ്‌.

നിന്റെ കാഴ്‌ച . . . വെച്ചിട്ട്‌ ആദ്യം പോയി: ഒരു ആരാധകൻ തന്റെ ബലിവ​സ്‌തു പുരോ​ഹി​തന്റെ കൈയിൽ കൊടു​ക്കു​ന്ന​തി​നു തൊട്ടു​മു​മ്പുള്ള സമയ​ത്തെ​ക്കു​റി​ച്ചാണ്‌ യേശു ഇവിടെ പറഞ്ഞത്‌. എന്നാൽ ദൈവ​ത്തി​നു സ്വീകാ​ര്യ​മായ രീതി​യിൽ ആ കാഴ്‌ച അർപ്പി​ക്ക​ണ​മെ​ങ്കിൽ അദ്ദേഹം ആദ്യം തന്റെ സഹോ​ദ​ര​നു​മാ​യുള്ള പ്രശ്‌നം പരിഹ​രി​ക്ക​ണ​മാ​യി​രു​ന്നു. അതിനാ​യി അദ്ദേഹം തന്നോടു പിണക്ക​മുള്ള ആ സഹോ​ദ​രനെ പോയി കണ്ടുപി​ടി​ക്കണം. സാധാ​ര​ണ​ഗ​തി​യിൽ ആളുകൾ വാർഷി​കോ​ത്സ​വ​ങ്ങ​ളു​ടെ സമയത്ത്‌ ബലിവ​സ്‌തു​ക്ക​ളു​മാ​യി യരുശ​ലേ​മി​ലേക്കു വരുമാ​യി​രു​ന്ന​തു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അവിടെ എത്തിയി​ട്ടുള്ള ആയിര​ക്ക​ണ​ക്കി​നു തീർഥാ​ട​ക​രിൽ ആ സഹോ​ദ​ര​നും ഉണ്ടായി​രു​ന്നി​രി​ക്കാം.​—ആവ 16:16.

സമാധാ​ന​ത്തി​ലാ​കുക: “ശത്രുത വെടിഞ്ഞ്‌ സൗഹൃ​ദ​ത്തി​ലാ​കുക; അനുര​ഞ്‌ജ​ന​ത്തി​ലാ​കുക; പഴയ ബന്ധത്തി​ലേക്കു തിരി​ച്ചു​വ​രുക അഥവാ വീണ്ടും ഐക്യ​ത്തി​ലാ​കുക” എന്നെല്ലാം ഈ ഗ്രീക്കു​പ്ര​യോ​ഗ​ത്തിന്‌ അർഥമുണ്ട്‌. അതു​കൊണ്ട്‌ പിണക്ക​മുള്ള വ്യക്തി​യു​ടെ ഹൃദയ​ത്തി​ലെ നീരസം നീക്കാൻ നമുക്കു സാധി​ക്കു​മെ​ങ്കിൽ അങ്ങനെ ചെയ്‌തു​കൊണ്ട്‌ സാഹച​ര്യ​ത്തിന്‌ ഒരു മാറ്റം വരുത്താൻ ശ്രമി​ക്കു​ന്ന​താണ്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (റോമ 12:18) മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധമു​ണ്ടാ​യി​രു​ന്നാൽ മാത്രമേ ദൈവ​വു​മാ​യി നല്ല ബന്ധം ആസ്വദി​ക്കാ​നാ​കൂ എന്നതാണു യേശു പറഞ്ഞതി​ന്റെ അർഥം.

അവസാ​ന​ത്തെ ചില്ലി​ക്കാശ്‌: അക്ഷ. “അവസാ​നത്തെ ക്വാ​ഡ്രോൻസ്‌.” ഒരു ദിനാ​റെ​യു​ടെ 1/64. ഒരു ദിവസത്തെ കൂലി​യാ​യി​രു​ന്നു ഒരു ദിനാറെ.​—അനു. ബി14 കാണുക.

ലൈം​ഗി​ക അധാർമി​കത: ഗ്രീക്കു​പ​ദ​മായ പോർണി​യ​യ്‌ക്ക്‌, ബൈബിൾ കുറ്റം വിധി​ക്കുന്ന എല്ലാ തരം ലൈം​ഗി​ക​വേ​ഴ്‌ച​യെ​യും കുറി​ക്കുന്ന വിശാ​ല​മായ അർഥമാ​ണു​ള്ളത്‌. അതിൽ വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, അവിവാ​ഹി​തർ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം, സ്വവർഗ​രതി, മൃഗ​വേഴ്‌ച എന്നിവ​യെ​ല്ലാം ഉൾപ്പെ​ടു​ന്നു.​—പദാവലി കാണുക.

എന്നു . . . പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: ഈ പദപ്ര​യോ​ഗം, ദൈവ​പ്ര​ചോ​ദി​ത​മായ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ കാര്യ​ങ്ങ​ളെ​യോ ജൂതപാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാഗമായ ഉപദേ​ശ​ങ്ങ​ളെ​യോ ആകാം കുറി​ക്കു​ന്നത്‌.​—മത്ത 5:27, 33, 38, 43.

വ്യഭി​ചാ​രം: അതായത്‌, വിവാ​ഹി​ത​യി​ണ​യോ​ടുള്ള ലൈം​ഗിക അവിശ്വ​സ്‌തത. പുറ 20:14, ആവ 5:18 എന്നീ വാക്യ​ങ്ങ​ളിൽനി​ന്നുള്ള ഉദ്ധരണി​യാണ്‌ ഇത്‌. ആ വാക്യ​ങ്ങ​ളിൽ കാണുന്ന നാഫ്‌ എന്ന എബ്രാ​യ​ക്രി​യ​യ്‌ക്കു തത്തുല്യ​മായ മൊയ്‌ഖ്യു​വോ എന്ന ഗ്രീക്കു​ക്രി​യ​യാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഒരു വിവാ​ഹി​ത​വ്യ​ക്തി തന്റെ ഇണയല്ലാത്ത ഒരാളു​മാ​യി പരസ്‌പ​ര​സ​മ്മ​ത​ത്തോ​ടെ നടത്തുന്ന, ‘ലൈം​ഗി​ക​മാ​യി അധാർമി​ക​മായ’ പ്രവൃ​ത്തി​ക​ളെ​യാ​ണു ബൈബി​ളിൽ വ്യഭി​ചാ​രം എന്നു വിളിച്ചിരിക്കുന്നത്‌. (പോർണിയ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ പരിഭാ​ഷ​യായ “ലൈം​ഗിക അധാർമി​കത”യെക്കു​റിച്ച്‌ വിശദീ​ക​രി​ക്കുന്ന മത്ത 5:32-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.) മോശ​യി​ലൂ​ടെ ദൈവം കൊടുത്ത നിയമം പ്രാബ​ല്യ​ത്തി​ലി​രുന്ന കാലത്ത്‌, മറ്റൊ​രാ​ളു​ടെ ഭാര്യ​യു​മാ​യോ ഒരു പുരു​ഷ​നു​മാ​യി വിവാ​ഹ​നി​ശ്ചയം ചെയ്‌തി​രുന്ന സ്‌ത്രീ​യു​മാ​യോ പരസ്‌പ​ര​സ​മ്മ​ത​ത്തോ​ടെ നടത്തുന്ന ലൈം​ഗി​ക​വേ​ഴ്‌ചയെ വ്യഭി​ചാ​ര​മാ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌.

എന്നു പറഞ്ഞി​രി​ക്കു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: മത്ത 5:21-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രാ​യ​വാ​ക്കു​ക​ളിൽനിന്ന്‌ വന്ന പദപ്ര​യോ​ഗം. “ഹിന്നോ​മി​ന്റെ താഴ്‌വര” എന്നാണ്‌ ഇതിന്റെ അർഥം. പുരാ​ത​ന​യ​രു​ശ​ലേ​മി​ന്റെ പടിഞ്ഞാ​റും തെക്കും ആയി വ്യാപിച്ചുകിടന്ന ഒരു താഴ്‌വരയായിരുന്നു ഇത്‌. (അനു. ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.) യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ താഴ്‌വര ചപ്പുച​വ​റു​കൾ കത്തിക്കാ​നുള്ള ഒരു സ്ഥലമായി മാറി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണ​നാ​ശ​ത്തി​ന്റെ ഉചിത​മായ ഒരു പ്രതീ​ക​മാ​യി​രു​ന്നു.​—പദാവലി കാണുക.

മോച​ന​പ​ത്രം: മോശ​യി​ലൂ​ടെ കൊടുത്ത നിയമം വിവാ​ഹ​മോ​ച​നത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചില്ല. ധൃതി​കൂ​ട്ടി വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്കു​ന്ന​തി​നു തടയി​ടാ​നും അങ്ങനെ സ്‌ത്രീ​കൾക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കാ​നും ആണ്‌ മോച​ന​പ​ത്ര​ത്തി​ന്റെ ക്രമീ​ക​രണം വെച്ചത്‌. (ആവ 24:1) ഇങ്ങനെ ഒരു മോച​ന​പ​ത്രം നൽകണ​മെ​ന്നു​ണ്ടെ​ങ്കിൽ സാധ്യതയനുസരിച്ച്‌, അതിനാ​യി അധികാ​ര​പ്പെ​ടു​ത്തി​യി​ട്ടുള്ള പുരു​ഷ​ന്മാ​രെ ഭർത്താവ്‌ സമീപി​ക്ക​ണ​മാ​യി​രു​ന്നു. ആ പുരു​ഷ​ന്മാ​രാ​കട്ടെ, രമ്യത​യി​ലാ​കാൻ മിക്ക​പ്പോ​ഴും ദമ്പതി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.

ലൈം​ഗി​ക അധാർമി​കത: ഗ്രീക്കു​പ​ദ​മായ പോർണി​യ​യ്‌ക്ക്‌, ബൈബിൾ കുറ്റം വിധി​ക്കുന്ന എല്ലാ തരം ലൈം​ഗി​ക​വേ​ഴ്‌ച​യെ​യും കുറി​ക്കുന്ന വിശാ​ല​മായ അർഥമാ​ണു​ള്ളത്‌. അതിൽ വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, അവിവാ​ഹി​തർ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം, സ്വവർഗ​രതി, മൃഗ​വേഴ്‌ച എന്നിവ​യെ​ല്ലാം ഉൾപ്പെ​ടു​ന്നു.​—പദാവലി കാണുക.

എന്നു . . . പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: ഈ പദപ്ര​യോ​ഗം, ദൈവ​പ്ര​ചോ​ദി​ത​മായ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ കാര്യ​ങ്ങ​ളെ​യോ ജൂതപാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാഗമായ ഉപദേ​ശ​ങ്ങ​ളെ​യോ ആകാം കുറി​ക്കു​ന്നത്‌.​—മത്ത 5:27, 33, 38, 43.

യഹോവ: ഇത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഏതെങ്കി​ലും ഒരു പ്രത്യേ​ക​ഭാ​ഗ​ത്തു​നിന്ന്‌ നേരിട്ട്‌ ഉദ്ധരി​ച്ചി​രി​ക്കു​ന്ന​ത​ല്ലെ​ങ്കി​ലും യേശു​ക്രി​സ്‌തു ഇവിടെ പരാമർശിച്ച രണ്ടു കല്‌പ​നകൾ, ലേവ 19:12, സംഖ 30:2, ആവ 23:21 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. അവയുടെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മത്തെ പ്രതി​നി​ധീ​ക​രി​ക്കുന്ന നാല്‌ എബ്രായ വ്യഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌) കാണു​ന്നു​ണ്ടു​താ​നും.​—അനു. സി കാണുക.

എന്നു . . . പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: മത്ത 5:21-ന്റെ പഠനക്കു​റി​പ്പു കാണുക.

സത്യം ചെയ്യു​കയേ അരുത്‌: ഒരിക്ക​ലും സത്യം ചെയ്യരു​തെന്നല്ല യേശു ഇവിടെ ഉദ്ദേശി​ച്ചത്‌. ചില ഗൗരവ​മുള്ള കാര്യ​ങ്ങ​ളിൽ സത്യം ചെയ്യു​ന്ന​തോ ആണയി​ടു​ന്ന​തോ അനുവ​ദി​ച്ചി​രുന്ന ദൈവ​നി​യമം അപ്പോ​ഴും പ്രാബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. (സംഖ 30:2; ഗല 4:4) അർഹി​ക്കുന്ന ഗൗരവം കൊടു​ക്കാ​തെ എന്തിനും ഏതിനും ആണയി​ടു​ന്ന​തി​നെ​യാ​ണു യേശു കുറ്റം വിധി​ച്ചത്‌. അങ്ങനെ ചെയ്യു​ന്നത്‌ ആണയി​ടു​ന്ന​തി​ന്റെ വില കുറച്ചു​ക​ള​യു​മാ​യി​രു​ന്നു.

സ്വർഗത്തെ ചൊല്ലി: പറയുന്ന കാര്യ​ങ്ങൾക്കു വിശ്വാ​സ്യത കൂട്ടാൻ ആളുകൾ ‘സ്വർഗം,’ ‘ഭൂമി,’ ‘യരുശ​ലേം’ എന്നിവയെ ചൊല്ലി​യോ മറ്റൊ​രാ​ളു​ടെ “തലയെ” അഥവാ ജീവനെ ചൊല്ലി​പ്പോ​ലു​മോ സത്യം ചെയ്യാ​റു​ണ്ടാ​യി​രു​ന്നു. (മത്ത 5:35, 36) എന്നാൽ ദൈവ​നാ​മ​ത്തിൽ സത്യം ചെയ്യു​ന്ന​തി​നു പകരം സൃഷ്ടി​ക​ളെ​ച്ചൊ​ല്ലി സത്യം ചെയ്യു​ന്ന​തി​ന്റെ സാധു​ത​യെ​ക്കു​റിച്ച്‌ ജൂതന്മാ​രു​ടെ ഇടയിൽ തർക്കം നിലനി​ന്നി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സത്യം ചെയ്‌തി​ട്ടു പിന്നീട്‌ അതു പിൻവ​ലി​ക്കാ​മെ​ന്നും അതിനു തങ്ങൾക്കു ശിക്ഷ​യൊ​ന്നും കിട്ടി​ല്ലെ​ന്നും ചിലർ കരുതി​യി​രു​ന്ന​താ​യി തോന്നു​ന്നു.

മഹാരാ​ജാവ്‌: അതായത്‌, ദൈവ​മായ യഹോവ.​—മല 1:14.

ഇതിൽ കൂടു​ത​ലാ​യ​തെ​ല്ലാം ദുഷ്ടനിൽനിന്ന്‌ വരുന്നു: “ഉവ്വ്‌” എന്നോ “ഇല്ല” എന്നോ മാത്രം പറയു​ന്ന​തി​നു പകരം, എന്തു പറഞ്ഞാ​ലും സത്യം ചെയ്യണ​മെന്നു നിർബ​ന്ധ​മു​ള്ളവർ വാസ്‌ത​വ​ത്തിൽ ആശ്രയ​യോ​ഗ്യ​ര​ല്ലെ​ന്നാ​ണു വെളി​പ്പെ​ടു​ത്തു​ന്നത്‌. ‘നുണയു​ടെ അപ്പനായ’ സാത്താന്റെ മനോ​ഭാ​വ​മാണ്‌ അവർ കാണി​ക്കു​ന്നത്‌.​—യോഹ 8:44.

എന്നു . . . പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: ഈ പദപ്ര​യോ​ഗം, ദൈവ​പ്ര​ചോ​ദി​ത​മായ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ കാര്യ​ങ്ങ​ളെ​യോ ജൂതപാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാഗമായ ഉപദേ​ശ​ങ്ങ​ളെ​യോ ആകാം കുറി​ക്കു​ന്നത്‌.​—മത്ത 5:27, 33, 38, 43.

കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌: മോശ​യു​ടെ നിയമ​ത്തിൽനി​ന്നുള്ള ഈ വാക്കു​കളെ യേശു​വി​ന്റെ കാലത്ത്‌, വ്യക്തി​പ​ര​മാ​യി പകപോ​ക്കു​ന്ന​തി​നെ ന്യായീ​ക​രി​ക്കാൻ (പുറ 21:24; ലേവ 24:20) ആളുകൾ വളച്ചൊ​ടി​ച്ചി​രു​ന്നു. എന്നാൽ കേസുകൾ നിയമി​ത​ന്യാ​യാ​ധി​പ​ന്മാ​രു​ടെ മുന്നിൽ വിചാ​ര​ണ​യ്‌ക്കു വന്നിട്ട്‌ അവർ ഉചിത​മായ ശിക്ഷ വിധി​ക്കു​മ്പോൾ മാത്രമേ ശരിയായ വിധത്തിൽ ഈ നിയമം നടപ്പാ​ക്കി​യെന്നു പറയാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.​—ആവ 19:15-21.

എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: മത്ത 5:21-ന്റെ പഠനക്കു​റി​പ്പു കാണുക.

വലത്തെ കവിളിൽ അടിക്കുക: “അടിക്കുക” എന്ന്‌ അർഥമുള്ള ഗ്രീക്കു​ക്രിയ (റാപി​സൊ) ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ “തുറന്ന കൈ​കൊണ്ട്‌ തല്ലുക” എന്ന അർഥത്തി​ലാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അത്തരം ഒരു നടപടി ഒരാൾക്കു ക്ഷതം ഏൽപ്പി​ക്കാ​നല്ല മറിച്ച്‌ അയാളെ പ്രകോ​പി​പ്പി​ക്കാ​നോ അപമാ​നി​ക്കാ​നോ വേണ്ടി​യു​ള്ള​താ​യി​രു​ന്നു. തന്റെ അനുഗാ​മി​കൾ വ്യക്തി​പ​ര​മാ​യി അപമാ​നി​ക്ക​പ്പെ​ട്ടാ​ലും പകരം വീട്ടാതെ അതു സഹിക്കാൻ മനസ്സു​കാ​ണി​ക്ക​ണ​മെ​ന്നാ​ണു യേശു ഉദ്ദേശി​ച്ചത്‌.

മേലങ്കി​കൂ​ടെ കൊടു​ത്തേ​ക്കുക: ജൂതന്മാ​രായ പുരു​ഷ​ന്മാർ മിക്ക​പ്പോ​ഴും രണ്ടു വസ്‌ത്രങ്ങൾ, അതായത്‌ ഉള്ളങ്കി​യും (ഗ്രീക്കിൽ, ഖിറ്റോൺ. ഷർട്ടി​നോ​ടു സാമ്യ​മുള്ള, മുഴു​ക്കൈ​യ​നോ മുറി​ക്കൈ​യ​നോ ആയ കുപ്പായം. മുട്ടു​വ​രെ​യോ കാൽക്കു​ഴ​വ​രെ​യോ ഇറക്കം. ഏറ്റവും ഉള്ളിൽ ധരിച്ചി​രുന്ന ഉടുപ്പാണ്‌ ഇത്‌.) മേലങ്കി​യും (ഗ്രീക്കിൽ, ഹിമാ​റ്റി​യോൺ. ഇത്‌ അയഞ്ഞ ഒരു അങ്കിയോ പുറങ്കു​പ്പാ​യ​മോ ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള ഒരു തുണി​യോ ആകാം.), ധരിച്ചി​രു​ന്നു. കടം തിരി​ച്ചു​കൊ​ടു​ക്കും എന്നതി​നുള്ള ഉറപ്പായി വസ്‌ത്രം ഈടു നൽകുന്ന ഒരു രീതി അന്നുണ്ടാ​യി​രു​ന്നു. (ഇയ്യ 22:6) സമാധാ​നത്തെ കരുതി തന്റെ അനുഗാ​മി​കൾ ഉള്ളങ്കി മാത്രമല്ല കൂടുതൽ വിലപി​ടി​പ്പുള്ള മേലങ്കി​യും​കൂ​ടെ വിട്ടു​കൊ​ടു​ക്കാൻ തയ്യാറാ​ക​ണ​മെ​ന്നാ​ണു യേശു പറഞ്ഞത്‌.

മൈൽ: സാധ്യ​ത​യ​നു​സ​രിച്ച്‌ റോമൻ മൈൽ. അത്‌ 1,479.5 മീ. (4,854 അടി) വരും.​—പദാവ​ലി​യും അനു. ബി14-ഉം കാണുക.

നിർബ​ന്ധി​ച്ചാൽ: റോമൻ അധികാ​രി​കൾ ഒരു പൗര​നെ​ക്കൊണ്ട്‌ നിർബ​ന്ധ​പൂർവം ചെയ്യി​ക്കുന്ന സേവനത്തെ സൂചി​പ്പി​ക്കു​ന്നു. ഔദ്യോ​ഗി​ക​കാ​ര്യ​ങ്ങൾ നടത്താ​നാ​യി എന്തെങ്കി​ലും ആവശ്യ​മു​ണ്ടെന്നു കണ്ടാൽ, അത്‌ എന്തുമാ​യി​ക്കൊ​ള്ളട്ടെ, ബലമായി കൈവ​ശ​പ്പെ​ടു​ത്താൻ അവർക്കാ​കു​മാ​യി​രു​ന്നു. ഇനി, അത്തരം കാര്യ​ങ്ങൾക്കാ​യി ആളുക​ളെ​യോ മൃഗങ്ങ​ളെ​യോ കൊണ്ട്‌ സേവനം ചെയ്യി​ക്കാ​നും അവർക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. കുറേ​ന​ക്കാ​ര​നായ ശിമോ​ന്റെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ അതാണ്‌. യേശു​വി​ന്റെ ദണ്ഡനസ്‌തം​ഭം ചുമക്കാൻ റോമൻ പടയാ​ളി​കൾ ശിമോ​നെ ‘നിർബ​ന്ധി​ച്ച​താ​യി’ നമ്മൾ കാണുന്നു.​—മത്ത 27:32.

കടം വാങ്ങാൻ: അതായത്‌, പലിശ​യി​ല്ലാ​തെ കടം വാങ്ങാൻ. ഒരു സഹജൂ​തനു കടം​കൊ​ടു​ക്കു​മ്പോൾ പലിശ വാങ്ങാൻ നിയമം അനുവ​ദി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. (പുറ 22:25) ദരി​ദ്രർക്കു കൈയ​യച്ച്‌ വായ്‌പ കൊടു​ക്കാ​നും അതു പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ആവ 15:7, 8)

എന്നു . . . പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: ഈ പദപ്ര​യോ​ഗം, ദൈവ​പ്ര​ചോ​ദി​ത​മായ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ കാര്യ​ങ്ങ​ളെ​യോ ജൂതപാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാഗമായ ഉപദേ​ശ​ങ്ങ​ളെ​യോ ആകാം കുറി​ക്കു​ന്നത്‌.​—മത്ത 5:27, 33, 38, 43.

നീ അയൽക്കാ​രനെ സ്‌നേ​ഹി​ക്കണം: മോശ​യി​ലൂ​ടെ കൊടുത്ത നിയമം ഇസ്രാ​യേ​ല്യ​രോട്‌, അയൽക്കാ​രനെ സ്‌നേ​ഹി​ക്കാൻ ആവശ്യ​പ്പെട്ടു. (ലേവ 19:18) “അയൽക്കാ​രൻ” എന്ന പദത്തിനു സഹമനു​ഷ്യൻ എന്നായി​രു​ന്നു അർഥം. എങ്കിലും ചില ജൂതന്മാ​രു​ടെ അഭി​പ്രാ​യ​ത്തിൽ ആ പദം സഹജൂ​ത​ന്മാ​രെ, പ്രത്യേ​കിച്ച്‌ വാമൊ​ഴി​യാ​യുള്ള പാരമ്പ​ര്യ​ങ്ങൾ പിൻപ​റ്റുന്ന ജൂതന്മാ​രെ, മാത്രമേ അർഥമാ​ക്കി​യു​ള്ളൂ, മറ്റെല്ലാ​വ​രെ​യും ശത്രു​ക്ക​ളാ​യി കാണണ​മാ​യി​രു​ന്നു.

ശത്രു​വി​നെ വെറു​ക്കണം: മോശ​യു​ടെ നിയമ​ത്തിൽ അങ്ങനെ​യൊ​രു കല്‌പ​ന​യി​ല്ലാ​യി​രു​ന്നു. എന്നാൽ അയൽക്കാ​രനെ സ്‌നേ​ഹി​ക്ക​ണ​മെന്ന കല്‌പ​ന​യിൽ ശത്രു​വി​നെ വെറു​ക്ക​ണ​മെ​ന്നുള്ള സൂചന​യും അടങ്ങി​യി​ട്ടുണ്ട്‌ എന്നായി​രു​ന്നു ചില ജൂതറ​ബ്ബി​മാ​രു​ടെ അഭി​പ്രാ​യം.

എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ: മത്ത 5:21-ന്റെ പഠനക്കു​റി​പ്പു കാണുക.

ശത്രു​ക്ക​ളെ സ്‌നേ​ഹി​ക്കുക: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അന്തസത്ത​യ്‌ക്കു ചേർച്ച​യി​ലു​ള്ള​താ​യി​രു​ന്നു യേശു​വി​ന്റെ ഈ ഉപദേശം.​—പുറ 23:4, 5; ഇയ്യ 31:29; സുഭ 24:17, 18; 25:21.

നികു​തി​പി​രി​വു​കാർ: ധാരാളം ജൂതന്മാർ റോമൻ അധികാ​രി​കൾക്കു​വേണ്ടി നികുതി പിരി​ച്ചി​രു​ന്നു. ഈ നികു​തി​പി​രി​വു​കാ​രോ​ടു ജനങ്ങൾക്കു വെറു​പ്പാ​യി​രു​ന്നു. കാരണം, തങ്ങൾ വെറു​ത്തി​രുന്ന ഒരു വിദേ​ശ​ശ​ക്തി​യു​മാ​യി ചേർന്ന്‌ പ്രവർത്തി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു അവർ. പോരാ​ത്ത​തിന്‌, ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ച്ചി​രു​ന്ന​തി​ലും കൂടുതൽ നികുതി അവർ ഈടാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. മറ്റു ജൂതന്മാർ ഈ നികു​തി​പി​രി​വു​കാ​രെ പൊതു​വേ അകറ്റി​നി​റു​ത്തി​യി​രു​ന്നു. പാപി​ക​ളു​ടെ​യും വേശ്യ​മാ​രു​ടെ​യും അതേ തട്ടിലാണ്‌ ഇവരെ​യും കണ്ടിരു​ന്നത്‌.​—മത്ത 11:19; 21:32.

സഹോ​ദ​ര​ന്മാർ: ഇസ്രാ​യേൽ ജനതയെ മുഴു​വ​നും കുറി​ക്കു​ന്നു. ഇവർ എല്ലാവ​രും യാക്കോബ്‌ എന്ന പൂർവ​പി​താ​വി​ന്റെ സന്തതി​ക​ളാ​യി​രു​ന്ന​തു​കൊണ്ട്‌ സഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു. ഇനി, യഹോ​വ​യെന്ന ഒരേ ദൈവത്തെ ആരാധി​ക്കുന്ന കാര്യ​ത്തി​ലും അവർ ഐക്യ​മു​ള്ള​വ​രാ​യി​രു​ന്നു.​—പുറ 2:11; സങ്ക 133:1.

വന്ദനം ചെയ്യുക: മറ്റുള്ള​വ​രു​ടെ ക്ഷേമത്തി​നും അഭിവൃ​ദ്ധി​ക്കും വേണ്ടി ആശംസ നേരു​ന്നത്‌ ഇതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

ജനതക​ളിൽപ്പെ​ട്ടവർ: സത്യ​ദൈ​വ​വു​മാ​യി ബന്ധമി​ല്ലാത്ത, ജൂതന്മാ​ര​ല്ലാ​ത്ത​വരെ കുറി​ക്കു​ന്നു. ദൈവ​മി​ല്ലാ​ത്ത​വ​രും അശുദ്ധ​രും ആയിട്ടാ​ണു ജൂതന്മാർ അവരെ കണ്ടിരു​ന്നത്‌. അവരെ ഒഴിവാ​ക്കേ​ണ്ട​താ​ണെന്ന കാഴ്‌ച​പ്പാ​ടാ​യി​രു​ന്നു ജൂതന്മാർക്ക്‌.

പൂർണത: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌ “തികഞ്ഞത്‌,” “വളർച്ച​യെ​ത്തി​യത്‌” എന്നൊക്കെ അർഥം വരാം. ഇനി, അധികാ​രി​കൾ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളിൽ എത്തുന്ന കാര്യ​ത്തിൽ “കുറ്റമ​റ്റത്‌” എന്നും അതിന്‌ അർഥമുണ്ട്‌. യഹോവ മാത്ര​മാണ്‌ എല്ലാ അർഥത്തി​ലും പൂർണൻ. അതു​കൊണ്ട്‌ മനുഷ്യ​രെ​ക്കു​റിച്ച്‌ പറയു​മ്പോൾ ഈ പദം ആപേക്ഷി​ക​മായ പൂർണ​തയെ കുറി​ക്കു​ന്നു. ഇവിടെ ‘പൂർണത’ എന്ന വാക്ക്‌, ഒരു ക്രിസ്‌ത്യാ​നി​ക്കു ദൈവ​മായ യഹോ​വ​യോ​ടും സഹമനു​ഷ്യ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തി​ന്റെ തികവി​നെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. പാപി​ക​ളായ മനുഷ്യർക്കു​പോ​ലും സാധി​ക്കുന്ന കാര്യ​മാണ്‌ അത്‌.

ദൃശ്യാവിഷ്കാരം

ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരം, വടക്കു​പ​ടി​ഞ്ഞാ​റേ​ക്കുള്ള കാഴ്‌ച
ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരം, വടക്കു​പ​ടി​ഞ്ഞാ​റേ​ക്കുള്ള കാഴ്‌ച

1. ഗന്നേസ​രെത്ത്‌ സമഭൂമി. ത്രി​കോ​ണാ​കൃ​തി​യി​ലുള്ള ഫലഭൂ​യി​ഷ്‌ഠ​മായ ഈ പ്രദേ​ശ​ത്തിന്‌ ഏതാണ്ട്‌ 5 കി.മീ. നീളവും 2.5 കി.മീ. വീതി​യും ഉണ്ടായി​രു​ന്നു. ഗന്നേസ​രെ​ത്തി​ന്റെ തീര​പ്ര​ദേ​ശ​ത്തു​വെ​ച്ചാണ്‌ യേശു മീൻപി​ടു​ത്ത​ക്കാ​രായ പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവരെ തന്നോ​ടൊ​പ്പം ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചത്‌.—മത്ത 4:18-22.

2. യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷണം ഇവി​ടെ​യുള്ള മലയിൽവെ​ച്ചാ​യി​രു​ന്നെന്നു പരമ്പരാ​ഗ​ത​മാ​യി വിശ്വ​സി​ച്ചു​പോ​രു​ന്നു.—മത്ത 5:1; ലൂക്ക 6:17, 20.

3. കഫർന്ന​ഹൂം. യേശു ഈ നഗരത്തിൽ താമസി​ച്ചി​രു​ന്നു. കഫർന്ന​ഹൂ​മിൽവെ​ച്ചോ അതിന്‌ അടുത്തു​വെ​ച്ചോ ആണ്‌ യേശു മത്തായി​യെ കണ്ടുമു​ട്ടി​യത്‌.—മത്ത 4:13; 9:1, 9.

ചാവു​ക​ടൽത്തീ​രത്തെ ഉപ്പ്‌
ചാവു​ക​ടൽത്തീ​രത്തെ ഉപ്പ്‌

ഇന്ന്‌, ചാവു​ക​ട​ലി​ലെ (ഉപ്പുകടൽ) ഉപ്പിന്റെ അളവ്‌ മഹാസ​മു​ദ്ര​ങ്ങളെ അപേക്ഷിച്ച്‌ ഏതാണ്ട്‌ ഒൻപത്‌ ഇരട്ടി​യാണ്‌. (ഉൽ 14:3) ചാവു​ക​ട​ലി​ലെ ജലം ബാഷ്‌പീ​ക​രി​ച്ചു​ണ്ടാ​കുന്ന ഉപ്പ്‌ ഇസ്രാ​യേ​ല്യർ ഉപയോ​ഗി​ച്ചി​രു​ന്നു. ചാവു​ക​ട​ലിൽനിന്ന്‌ ധാരാളം ഉപ്പ്‌ ലഭിച്ചി​രു​ന്നെ​ങ്കി​ലും അതിൽ ആവശ്യ​മി​ല്ലാത്ത പല ധാതു​പ​ദാർഥ​ങ്ങ​ളും കലർന്നി​രു​ന്ന​തു​കൊണ്ട്‌ അതു ഗുണനി​ല​വാ​രം കുറഞ്ഞ​താ​യി​രു​ന്നു. ഇസ്രാ​യേ​ല്യർക്കു ഫൊയ്‌നി​ക്യ​ക്കാ​രിൽനി​ന്നും ഉപ്പ്‌ ലഭിച്ചി​രു​ന്നി​രി​ക്കാം. മെഡി​റ്റ​റേ​നി​യൻ സമു​ദ്ര​ജലം വറ്റിച്ചാ​ണു ഫൊയ്‌നി​ക്യ​ക്കാർ ഉപ്പ്‌ ഉണ്ടാക്കി​യി​രു​ന്നത്‌ എന്നു പറയ​പ്പെ​ടു​ന്നു. ആഹാര​ത്തി​നു രുചി വർധി​പ്പി​ക്കാൻ ഉപ്പ്‌ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയു​ന്നുണ്ട്‌. (ഇയ്യ 6:6) ആളുക​ളു​ടെ ദൈനം​ദി​ന​ജീ​വി​ത​വു​മാ​യി ബന്ധപ്പെട്ട ദൃഷ്ടാ​ന്തങ്ങൾ പറയു​ന്ന​തിൽ വിദഗ്‌ധ​നാ​യി​രുന്ന യേശു, പ്രാധാ​ന്യ​മേ​റിയ ആത്മീയ​സ​ത്യ​ങ്ങൾ പഠിപ്പി​ക്കാൻ ഉപ്പിനെ ഒരു ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ യേശു ശിഷ്യ​ന്മാ​രോ​ടു “നിങ്ങൾ ഭൂമി​യു​ടെ ഉപ്പാണ്‌” എന്നു പറഞ്ഞു. ആത്മീയ​മാ​യും ധാർമി​ക​മാ​യും ജീർണി​ച്ചു​പോ​കു​ന്ന​തിൽനിന്ന്‌ ആളുകളെ സംരക്ഷി​ക്കാൻ ശിഷ്യ​ന്മാർക്കു കഴിയു​മാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ യേശു അങ്ങനെ പറഞ്ഞത്‌.

ഒന്നാം നൂറ്റാ​ണ്ടി​ലെ എണ്ണവി​ളക്ക്‌
ഒന്നാം നൂറ്റാ​ണ്ടി​ലെ എണ്ണവി​ളക്ക്‌

ഒലിവെണ്ണ നിറച്ച, കളിമൺവി​ള​ക്കു​ക​ളാ​ണു വീടു​ക​ളി​ലും മറ്റു കെട്ടി​ട​ങ്ങ​ളി​ലും സാധാരണ ഉപയോ​ഗി​ച്ചി​രു​ന്നത്‌. തീ കത്താൻ വേണ്ട എണ്ണ വലി​ച്ചെ​ടു​ക്കാൻ ഒരു തിരി ഉപയോ​ഗി​ച്ചി​രു​ന്നു. വീടിന്‌ ഉള്ളിൽ വെളിച്ചം കിട്ടാൻ ഇത്തരം വിളക്കു​കൾ കളിമ​ണ്ണു​കൊ​ണ്ടോ തടി​കൊ​ണ്ടോ ലോഹം​കൊ​ണ്ടോ ഉണ്ടാക്കിയ വിളക്കു​ത​ണ്ടു​ക​ളി​ലാ​ണു വെച്ചി​രു​ന്നത്‌. അവ ഭിത്തി​യി​ലെ ദ്വാര​ങ്ങ​ളി​ലോ തട്ടുക​ളി​ലോ വെക്കുന്ന രീതി​യും മച്ചിൽനിന്ന്‌ കയറിൽ തൂക്കി​യി​ടുന്ന രീതി​യും ഉണ്ടായി​രു​ന്നു.

വീടു​ക​ളി​ലെ വിളക്കു​തണ്ട്‌
വീടു​ക​ളി​ലെ വിളക്കു​തണ്ട്‌

ഇവിടെ കാണി​ച്ചി​രി​ക്കുന്ന വിളക്കു​തണ്ട്‌ (1) എഫെ​സൊ​സിൽനി​ന്നും ഇറ്റലി​യിൽനി​ന്നും കണ്ടെടുത്ത പുരാ​വ​സ്‌തു​ക്കളെ (ഒന്നാം നൂറ്റാ​ണ്ടിൽ ഉപയോ​ഗ​ത്തി​ലി​രു​ന്നത്‌.) ആധാര​മാ​ക്കി ഒരു ചിത്ര​കാ​രൻ വരച്ചതാണ്‌. വീടു​ക​ളിൽ ഉപയോ​ഗി​ച്ചി​രുന്ന ഇത്തരം വിളക്കു​ത​ണ്ടു​കൾ സാധ്യ​ത​യ​നു​സ​രിച്ച്‌ സമ്പന്നരു​ടെ ഭവനങ്ങ​ളി​ലാ​ണു കണ്ടിരു​ന്നത്‌. അത്ര സാമ്പത്തി​ക​സ്ഥി​തി ഇല്ലാത്ത​വ​രു​ടെ വീടു​ക​ളിൽ, വിളക്കു ചുവരി​ലെ ഒരു പൊത്തിൽ വെക്കു​ക​യോ (2) മച്ചിൽനിന്ന്‌ തൂക്കി​യി​ടു​ക​യോ മണ്ണു​കൊ​ണ്ടോ തടി​കൊ​ണ്ടോ ഉണ്ടാക്കിയ ഒരു വിളക്കു​ത​ണ്ടിൽ വെക്കു​ക​യോ ആണ്‌ ചെയ്‌തി​രു​ന്നത്‌.

ഹിന്നോം താഴ്‌വര (ഗീഹെന്ന)
ഹിന്നോം താഴ്‌വര (ഗീഹെന്ന)

ഗ്രീക്കിൽ ഗീഹെന്ന എന്നു വിളി​ക്കുന്ന ഹിന്നോം താഴ്‌വര പുരാ​ത​ന​യ​രു​ശേ​ല​മി​നു തെക്കും തെക്കു​പ​ടി​ഞ്ഞാ​റും ആയി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഒരു താഴ്‌വ​ര​യാണ്‌. യേശു​വി​ന്റെ കാലത്ത്‌, അവിടം ചപ്പുച​വ​റു​കൾ കത്തിക്കുന്ന ഒരു സ്ഥലമാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ പദം സമ്പൂർണ​നാ​ശത്തെ കുറി​ക്കാൻ എന്തു​കൊ​ണ്ടും യോജി​ക്കും.

ഇന്നത്തെ ഹിന്നോം താഴ്‌വര
ഇന്നത്തെ ഹിന്നോം താഴ്‌വര

ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഗീഹെന്ന എന്നു വിളി​ച്ചി​രി​ക്കുന്ന ഹിന്നോം താഴ്‌വര (1). ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം (2). ഒന്നാം നൂറ്റാ​ണ്ടി​ലെ ജൂത​ദേ​വാ​ലയം ഇവി​ടെ​യാ​യി​രു​ന്നു. ഇന്ന്‌ അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേ​യ​മായ നിർമി​തി ഡോം ഓഫ്‌ ദ റോക്ക്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു മുസ്ലീം ആരാധ​നാ​ല​യ​മാണ്‌.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.

മോച​ന​പ​ത്രം
മോച​ന​പ​ത്രം

എ.ഡി. 71/72 കാലഘ​ട്ട​ത്തി​ലേ​തെന്നു കരുത​പ്പെ​ടുന്ന ഈ മോച​ന​പ​ത്രം അരമായ ഭാഷയി​ലു​ള്ള​താണ്‌. യഹൂദ്യ​മ​രു​ഭൂ​മി​യി​ലുള്ള, വരണ്ടു​കി​ട​ക്കുന്ന മുറാ​ബാത്‌ നീർച്ചാ​ലി​ന്റെ വടക്കു​നി​ന്നാണ്‌ ഇതു കണ്ടെടു​ത്തത്‌. മസാദ നഗരക്കാ​ര​നായ യോനാ​ഥാ​ന്റെ മകൾ മിര്യാ​മി​നെ, നക്‌സാ​ന്റെ മകനായ യോ​സേഫ്‌ ജൂതവി​പ്ല​വ​ത്തി​ന്റെ ആറാം വർഷം വിവാ​ഹ​മോ​ചനം ചെയ്‌ത​താ​യി അതിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.