വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

ഉറുമ്പിന്‍റെ കഴുത്ത്‌

ഉറുമ്പിന്‍റെ കഴുത്ത്‌

സ്വന്തം ശരീരഭാത്തെക്കാൾ പല മടങ്ങു ഭാരമുള്ള വസ്‌തുക്കൾ ചുമക്കാൻ ഉറുമ്പുകൾക്കുള്ള കഴിവ്‌ കണ്ട് മെക്കാനിക്കൽ എഞ്ചിനീയർമാർ അത്ഭുതം കൂറാറുണ്ട്. ഈ കഴിവിനെപ്പറ്റി മനസ്സിലാക്കാൻ യു.എസ്‌.എ-യിലെ ഒഹായോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയർമാർ കമ്പ്യൂട്ടർ മാതൃകകൾ ഉപയോഗിച്ച് ഉറുമ്പുളുടെ ശരീരത്തിന്‍റെ ഘടന, ശരീരഭാങ്ങളുടെ ചലനങ്ങൾ, മറ്റു ശാരീരിവിശേതകൾ എന്നിവ പഠനവിധേമാക്കി. ഉറുമ്പുളുടെ പ്രത്യേതകൾ അനുകരിച്ച് മറ്റു വസ്‌തുക്കൾ നിർമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഉറുമ്പുളുടെ ശരീരത്തിന്‍റെ പരിച്ഛേത്തിന്‍റെ എക്‌സ്‌-റേ ചിത്രങ്ങൾ (micro CT scans) ഉപയോഗിച്ചും, ഭാരം ചുമക്കുമ്പോൾ ഉറുമ്പിന്‍റെ ശരീരഭാഗങ്ങൾ പ്രയോഗിക്കുന്ന ബലം കൃത്രിമായി സൃഷ്ടിച്ചും ആണ്‌ അവർ ആ കമ്പ്യൂട്ടർ മാതൃകകൾ തയ്യാറാക്കിയത്‌.

ഉറുമ്പിന്‍റെ ശരീരത്തിലെ ഒരു പ്രധാപ്പെട്ട ഭാഗമാണു കഴുത്ത്‌. ഉറുമ്പ് വായിൽ എടുത്തുകൊണ്ടുപോകുന്ന വസ്‌തുക്കളുടെ മുഴുവൻ ഭാരവും താങ്ങുന്നതു കഴുത്താണ്‌. ഉറുമ്പിന്‍റെ കഴുത്തിനുള്ളിലെ മൃദുവായ കലകൾ അതിന്‍റെ ഉടലിന്‍റെയും തലയുടെയും കട്ടിയായ ആവരണവുമായി യോജിപ്പിച്ചിരിക്കുന്ന ഘടന കണ്ടാൽ കോർത്തുപിടിച്ച വിരലുകൾപോലെയിരിക്കും. “ഈ സംവിധാത്തിന്‍റെ രൂപവും ഘടനയും കഴുത്തിന്‍റെ കാര്യക്ഷമായ പ്രവർത്തത്തിന്‌ അത്യന്താപേക്ഷിമാണ്‌” എന്ന് ഒരു ഗവേഷകൻ പറയുന്നു. “മൃദുവായൊരു വസ്‌തുവും കടുപ്പമേറിയൊരു വസ്‌തുവും തമ്മിൽ സവിശേമായ രീതിയിൽ ഇങ്ങനെ കൂട്ടിച്ചേർത്തിരിക്കുന്നത്‌, സാധ്യനുരിച്ച് അവ തമ്മിൽ നന്നായി പിടിച്ചിരിക്കാൻ സഹായിക്കുന്നു. അവയുടെ കഴുത്തിന്‌ ഇത്രയും വലിയ ഭാരം താങ്ങാൻ സാധിക്കുന്നതിനു പിന്നിലെ രഹസ്യം അവയുടെ ശരീരത്തിന്‍റെ രൂപകല്‌പയിലെ ഈയൊരു സവിശേയാകാം.” ഉറുമ്പിന്‍റെ കഴുത്തിന്‍റെ പ്രവർത്തവിധം കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കുന്നത്‌, മനുഷ്യനിർമിമായ റോബോട്ടിക്‌ സംവിധാങ്ങളുടെ രൂപകല്‌പയിൽ ഒരു കുതിച്ചുചാട്ടത്തിനു വഴിവെക്കുമെന്നാണു ഗവേഷരുടെ പ്രതീക്ഷ.

നിങ്ങൾക്ക് എന്തു തോന്നുന്നു? ഉറുമ്പിന്‍റെ കഴുത്തിലെ, അസാധാമായ ഒത്തിണക്കത്തോടെ പ്രവർത്തിക്കുന്ന ഈ സങ്കീർണസംവിധാനം പരിണാപ്രക്രിയിലൂടെ വന്നതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ? ▪ (g16-E No. 3)