വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ

1 യാഥാർഥ്യബോമുള്ളരായിരിക്കുക

1 യാഥാർഥ്യബോമുള്ളരായിരിക്കുക

നിങ്ങളുടെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഒറ്റയടിക്കു മാറ്റിയെടുക്കാനായിരിക്കും നിങ്ങൾക്കു തോന്നുക. ‘ഈ ആഴ്‌ച ഞാൻ പുകവലി നിറുത്തും, മോശമായ സംസാരം അവസാനിപ്പിക്കും, രാത്രി വൈകി കിടക്കുന്നതു മതിയാക്കും, വ്യായാമം തുടങ്ങും, ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കും, പതിവായി മുത്തശ്ശനെയും മുത്തശ്ശിയെയും ഫോണിൽ വിളിക്കും’ ഇങ്ങനെയൊക്കെ നിങ്ങൾ മനസ്സിൽ ഉറപ്പിച്ചേക്കാം. ഈ ലക്ഷ്യങ്ങളെല്ലാം ഒരുമിച്ച് കൈപ്പിടിയിലാക്കാൻ നോക്കിയാൽ ഒന്നും നേടാൻ പറ്റില്ല, തീർച്ച!

ബൈബിൾതത്ത്വം: ‘താഴ്‌മയുള്ളരുടെ പക്കൽ ജ്ഞാനമുണ്ട്.’സദൃശവാക്യങ്ങൾ 11:2.

താഴ്‌മയുള്ള ഒരാൾക്കു യാഥാർഥ്യബോമുണ്ടായിരിക്കും. സമയം, ഊർജം, വിഭവങ്ങൾ തുടങ്ങിയ കാര്യങ്ങളിലുള്ള തന്‍റെ പരിമിതികൾ അദ്ദേഹം മനസ്സിലാക്കും. അതുകൊണ്ട് ഒറ്റയടിക്ക് എല്ലാം മാറ്റാൻ ശ്രമിക്കുന്നതിനു പകരം, അദ്ദേഹം പടിപടിയായി മാറ്റങ്ങൾ വരുത്തും.

നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം ഒരുമിച്ച് കൈപ്പിടിയിലാക്കാൻ നോക്കിയാൽ ഒന്നും നേടാൻ പറ്റില്ല, തീർച്ച!

നിങ്ങൾക്കു ചെയ്യാവുന്നത്‌

യാഥാർഥ്യബോത്തോടെ ഘട്ടംഘട്ടമായി മാറ്റങ്ങൾ വരുത്തുക. താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ നിങ്ങൾക്ക് ഉപകാപ്പെട്ടേക്കാം.

  1. നിങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന നല്ല ശീലങ്ങളുടെയും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ദുശ്ശീങ്ങളുടെയും ഓരോ ലിസ്റ്റ് തയ്യാറാക്കുക. കുറച്ച് എഴുതിയിട്ടു നിറുത്തിക്കരുത്‌. ഓരോ ലിസ്റ്റിലും കഴിയുന്നിത്തോളം കാര്യങ്ങൾ എഴുതുക.

  2. പ്രാധാന്യമനുസരിച്ച് ലിസ്റ്റിൽ ഓരോന്നിനും നമ്പർ ഇടുക.

  3. ഓരോ ലിസ്റ്റിൽനിന്നും ഒന്നോ രണ്ടോ ശീലങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ന്യായമായ തോതിൽ മെച്ചപ്പെട്ടു എന്നു തോന്നുന്നതുവരെ ആ ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീരിക്കുക. പിന്നെ ആ ലിസ്റ്റുളിൽനിന്ന് അടുത്ത ഒന്നോ രണ്ടോ എണ്ണം തിരഞ്ഞെടുത്ത്‌ പരിശീലിക്കുക.

ഒരു ദുശ്ശീലം കവർന്നെടുക്കുന്ന സമയം, ലിസ്റ്റിലെ നല്ല ശീലങ്ങളിലൊന്നു വളർത്തിയെടുക്കാനായി ഉപയോഗിച്ചാൽ ലിസ്റ്റിലെ ഇനങ്ങൾ കുറെക്കൂടെ വേഗത്തിൽ ചെയ്‌തുതീർക്കാം. ഉദാഹത്തിന്‌, ദുശ്ശീങ്ങളുടെ കൂട്ടത്തിൽ കണക്കിധികം സമയം ടിവി കാണുന്നതും നല്ല ശീലങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ടരുമായുള്ള ബന്ധങ്ങൾ നിലനിറുത്തുന്നതും ഉണ്ടെന്നു കരുതുക. നിങ്ങൾക്കു വേണമെങ്കിൽ ഇങ്ങനെ തീരുമാനിക്കാം: ‘ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ ടിവി ഓൺ ചെയ്യുന്നതിനു പകരം ഞാൻ ഒരു കൂട്ടുകാനെയോ ബന്ധുവിനെയോ വിളിച്ച് സംസാരിക്കും.’ (g16-E No. 4)