വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണ്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌?

ആരാണ്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌?

ദൈവരാജ്യത്തിന്റെ രാജാവ്‌ ആരാ​ണെന്ന്‌ തിരി​ച്ച​റി​യി​ക്കുന്ന വിവരങ്ങൾ എഴുതാൻ ദൈവം ബൈബി​ളെ​ഴു​ത്തു​കാ​രെ ഉപയോ​ഗി​ച്ചു. ആ ഭരണാ​ധി​കാ​രി:

  • ദൈവം തിര​ഞ്ഞെ​ടുത്ത ആളാണ്‌. “ഞാൻ എന്റെ രാജാ​വി​നെ വാഴി​ച്ചി​രി​ക്കു​ന്നു. . . . ഞാൻ ജനതകളെ നിനക്ക്‌ അവകാ​ശ​മാ​യും ഭൂമി​യു​ടെ അറ്റംവരെ നിനക്കു സ്വത്താ​യും തരാം.”​—സങ്കീർത്തനം 2:6, 8.

  • ദാവീദ്‌ രാജാ​വി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാണ്‌. “നമുക്ക്‌ ഒരു കുഞ്ഞു ജനിച്ചി​രി​ക്കു​ന്നു, നമുക്ക്‌ ഒരു മകനെ കിട്ടി​യി​രി​ക്കു​ന്നു, ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ലും രാജ്യ​ത്തി​ലും ഉള്ള അവന്റെ ഭരണത്തി​ന്റെ വളർച്ച​യ്‌ക്കും സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​കില്ല. അതിനെ സുസ്ഥി​ര​മാ​ക്കാ​നും നിലനി​റു​ത്താ​നും” അവൻ ഭരിക്കും.​—യശയ്യ 9:6, 7.

  • ബേത്ത്‌ലെ​ഹെ​മിൽ ജനിക്കും. “ബേത്ത്‌ലെ​ഹെമേ, എനിക്കു​വേണ്ടി ഭരിക്കാ​നു​ള്ളവൻ നിന്നിൽനിന്ന്‌ വരും. അവന്റെ മഹത്ത്വം ഭൂമി​യു​ടെ അതിരു​കൾവരെ എത്തും.”​—മീഖ 5:2, 4.

  • മനുഷ്യ​രാൽ അവഗണി​ക്ക​പ്പെ​ടും, വധിക്ക​പ്പെ​ടും. “നമ്മൾ അവനെ നിന്ദിച്ചു; അവന്‌ ഒരു വിലയും കല്‌പി​ച്ചില്ല. നമ്മുടെ ലംഘനങ്ങൾ നിമിത്തം അവനു കുത്തേൽക്കേ​ണ്ടി​വന്നു. നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തു​ക​ളഞ്ഞു.”​—യശയ്യ 53:3, 5.

  • മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ടും, മഹത്ത്വീ​ക​രി​ക്ക​പ്പെ​ടും. “അങ്ങ്‌ എന്നെ ശവക്കു​ഴി​യിൽ വിട്ടു​ക​ള​യില്ല; അങ്ങയുടെ വിശ്വ​സ്‌തനെ ശവക്കുഴി കാണാൻ അനുവ​ദി​ക്കില്ല. അങ്ങയുടെ വലതു​വ​ശത്ത്‌ എന്നും സന്തോ​ഷ​മുണ്ട്‌.”​—സങ്കീർത്തനം 16:10, 11.

യേശുക്രിസ്‌തു​—മികച്ച ഭരണാ​ധി​കാ​രി

മനുഷ്യചരിത്രം നോക്കി​യാൽ മികച്ച ഭരണാ​ധി​കാ​രി എന്ന വിശേ​ഷണം ചേരുന്ന ഒരേ ഒരു വ്യക്തി യേശു​ക്രി​സ്‌തു​വാണ്‌. ദൂതൻ യേശു​വി​ന്റെ അമ്മയായ മറിയ​യോ​ടു ഇങ്ങനെ പറഞ്ഞി​രു​ന്നു: “ദൈവ​മായ യഹോവ അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും. . . . അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല.”​—ലൂക്കോസ്‌ 1:31-33.

യേശു ഭരിക്കു​ന്നത്‌ ഭൂമി​യിൽനിന്ന്‌ ആയിരി​ക്കില്ല. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി മനുഷ്യ​കു​ടും​ബത്തെ സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കും. എന്താണ്‌ യേശു​വി​നെ ഏറ്റവും മികച്ച ഭരണാ​ധി​കാ​രി​യാ​ക്കു​ന്നത്‌? യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ചെയ്‌തത്‌ എന്താ​ണെന്നു നോക്കാം.

  • യേശു ആളുകൾക്കു​വേണ്ടി കരുതി. യേശു സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും ചെറു​പ്പ​ക്കാ​രെ​യും പ്രായ​മാ​യ​വ​രെ​യും അവരുടെ പശ്ചാത്ത​ല​മോ സമൂഹ​ത്തി​ലെ നിലയോ ഒന്നും നോക്കാ​തെ സഹായി​ച്ചു. (മത്തായി 9:36; മർക്കോസ്‌ 10:16) കുഷ്‌ഠ​രോ​ഗി​യായ ഒരാൾ യേശു​വി​നോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “ഒന്നു മനസ്സു​വെ​ച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാ​ക്കാം.” മനസ്സലിഞ്ഞ യേശു ആ കുഷ്‌ഠരോഗിയെ സുഖ​പ്പെ​ടു​ത്തി.​—മർക്കോസ്‌ 1:40-42.

  • ദൈവത്തെ എങ്ങനെ പ്രസാ​ദി​പ്പി​ക്കാ​മെന്ന്‌ യേശു ആളുകളെ പഠിപ്പി​ച്ചു. “ഒരേ സമയം ദൈവത്തെയും ധനത്തെ​യും സേവിക്കാൻ കഴിയില്ല” എന്ന്‌ യേശു പറഞ്ഞു. കൂടാതെ, മറ്റുള്ളവർ നമ്മളോട്‌ എങ്ങനെ ഇടപെ​ട​ണ​മെന്നു നമ്മൾ ആഗ്രഹി​ക്കു​ന്നു​വോ, അതു​പോ​ലെ നമ്മളും അവരോട്‌ ഇടപെ​ട​ണ​മെന്ന്‌ യേശു പഠിപ്പി​ച്ചു. ഇതി​നെ​യാണ്‌ സുവർണ​നി​യമം എന്നു വിളി​ക്കു​ന്നത്‌. കൂടാതെ, നമ്മൾ ചെയ്യുന്ന കാര്യ​ങ്ങ​ളിൽ മാത്രമല്ല നമ്മൾ എങ്ങനെ ചിന്തി​ക്കു​ന്നു, നമുക്ക്‌ എന്താണു തോന്നു​ന്നത്‌ എന്നീ കാര്യ​ങ്ങ​ളും ദൈവം ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന്‌ യേശു പറഞ്ഞു. അതു​കൊണ്ട്‌ ദൈവത്തെ പ്രസാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങ​ളെ​വരെ നിയ​ന്ത്രി​ക്കേ​ണ്ട​തുണ്ട്‌. (മത്തായി 5:28; 6:24; 7:12) ശരിക്കും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ ദൈവം ആവശ്യ​പ്പെ​ടു​ന്നതു മനസ്സി​ലാ​ക്കു​ക​യും അതു ചെയ്യു​ക​യും വേണം.​—ലൂക്കോസ്‌ 11:28.

  • സ്‌നേ​ഹി​ക്കുക എന്നു പറഞ്ഞാൽ എന്താ​ണെന്നു യേശു പഠിപ്പി​ച്ചു. യേശു​വി​ന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും കേൾവി​ക്കാ​രു​ടെ ഹൃദയ​ങ്ങളെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കാൻ കഴിയു​ന്നത്ര ശക്തമാ​യി​രു​ന്നു. “യേശു പറഞ്ഞ​തെ​ല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പി​ക്കുന്ന രീതി കണ്ട്‌ അതിശയിച്ചുപോയി. . . . അധികാ​ര​മു​ള്ള​വ​നാ​യി​ട്ടാണ്‌ യേശു പഠിപ്പിച്ചത്‌.” (മത്തായി 7:28, 29) “ശത്രുക്കളെ സ്‌നേഹിക്കുക” എന്ന്‌ യേശു പഠിപ്പി​ച്ചു. തന്റെ മരണത്തിനു കാരണ​ക്കാ​രാ​യ​വർക്ക്‌ വേണ്ടി​പ്പോ​ലും യേശു പ്രാർഥി​ച്ചു. “പിതാവേ, ഇവർ ചെയ്യുന്നത്‌ എന്താ​ണെന്ന്‌ ഇവർക്ക്‌ അറിയി​ല്ലാ​ത്ത​തു​കൊണ്ട്‌ ഇവരോ​ടു ക്ഷമി​ക്കേ​ണമേ.”​—മത്തായി 5:44; ലൂക്കോസ്‌ 23:34.

എന്തുകൊണ്ടും ഈ ലോകം ഭരിക്കാൻ യോഗ്യ​ത​യുള്ള ആളാണ്‌ യേശു. യേശു ദയയു​ള്ള​വ​നും സഹായി​ക്കാൻ മനസ്സുള്ള വ്യക്തി​യു​മാണ്‌. എന്നാൽ യേശു എന്ന്‌ ഭരണം തുടങ്ങും?