വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ ക​ര​വി​രുത്‌?

ച​ക്ര​വർത്തി പെൻഗ്വിന്റെ തൂ​വൽക്കു​പ്പായം

ച​ക്ര​വർത്തി പെൻഗ്വിന്റെ തൂ​വൽക്കു​പ്പായം

ചക്രവർത്തി പെൻഗ്വിന്‌ വെ​ള്ള​ത്തി​ലൂടെ ശ​ര​വേ​ഗ​ത്തിൽ ഊ​ളി​യി​ടാ​നും ഹി​മ​ത്തി​ട്ട​ക​ളി​ലേക്ക്‌ അ​തി​ശീ​ഘ്രം ചാ​ടി​ക്ക​യ​റാ​നും കഴിയും. ഇത്‌ എങ്ങനെ സാ​ധി​ക്കു​ന്നു?

ചക്രവർത്തി പെൻഗ്വിന്റെ തൂവൽ

സവിശേഷത: ച​ക്ര​വർത്തി പെൻഗ്വിൻ തൂ​വ​ലു​കളിൽ വായു പി​ടി​ച്ചു​വെ​ക്കു​ന്നു. ഇത്‌ താ​പ​രോ​ധ​ക​മാ​യി വർത്തിച്ച്‌ പക്ഷിക്ക്‌ അ​തി​ശൈ​ത്യ​ത്തിൽനിന്ന്‌ സംരക്ഷണം നൽകുന്നു. അതിലും ര​സാ​വ​ഹ​മായി മ​റ്റൊ​ന്നുണ്ട്‌, ഈ സം​വി​ധാ​നം ഇ​ല്ലാ​യി​രു​ന്നെ​ങ്കിൽ പക്ഷിക്ക്‌ സ​ഞ്ച​രി​ക്കാൻ കഴിയുമായിരുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി വേഗത്തിൽ സ​ഞ്ച​രി​ക്കാൻ ഇത്‌ സ​ഹാ​യി​ക്കുന്നു. അത്‌ എ​ങ്ങ​നെ​യാണ്‌? ഈ പക്ഷി അതിന്റെ തൂ​വ​ലു​കൾക്കി​ട​യിൽനിന്ന്‌ അനേകം ചെറിയ കു​മി​ള​ക​ളായി വായു പു​റ​ത്തേക്കു വി​ടു​ന്ന​തു​കൊ​ണ്ടാണ്‌ ഇതു സാ​ധി​ക്കു​ന്നത്‌ എന്നാണ്‌ സ​മു​ദ്ര​ജീ​വ​ശാ​സ്‌ത്രജ്ഞർ പ​റ​യു​ന്നത്‌. പു​റ​ത്തേക്കു വരുന്ന കു​മി​ളകൾ തൂവൽക്കുപ്പായത്തിന്റെ പ്ര​ത​ല​ഘർഷണം കു​റ​യ്‌ക്കുന്നു. ത​ന്നി​മി​ത്തം പക്ഷിക്ക്‌ വേഗം കൈ​വ​രി​ക്കാൻ ക​ഴി​യു​ന്നു.

രസകരമെന്നു പറയട്ടെ, കു​മി​ളകൾ ഉ​പ​യോ​ഗിച്ച്‌ ക​പ്പ​ലു​ക​ളുടെ പള്ളയിൽ അ​നു​ഭ​വ​പ്പെടുന്ന ഘർഷ​ണ​ബലം കു​റ​യ്‌ക്കാ​നും അങ്ങനെ അവയുടെ വേഗം വർധി​പ്പി​ക്കാ​നും ഉള്ള മാർഗങ്ങൾ എൻജി​നീ​യർമാർ പ​ഠി​ച്ചു​വ​രു​ക​യാണ്‌. എന്നാൽ ഈ വഴിക്കുള്ള കൂ​ടു​ത​ലായ ഗവേഷണം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെന്ന്‌ ഗവേഷകർ സ​മ്മ​തി​ക്കു​ന്നു. കാരണം, “പെൻഗ്വിന്റെ തൂവൽക്കുപ്പായത്തിന്റെ സങ്കീർണത, മ​നു​ഷ്യ​നിർമി​തമായ വ​ല​യി​ലോ സു​ഷി​ര​ങ്ങളുള്ള ഒരു പാ​ട​യി​ലോ പകർത്തുക അ​തീ​വ​ശ്ര​മ​ക​ര​മാ​യി​രി​ക്കും.”

നിങ്ങൾക്ക്‌ എന്തു തോ​ന്നു​ന്നു? ച​ക്ര​വർത്തി പെൻഗ്വിന്റെ തൂ​വൽക്കു​പ്പായം രൂ​പ​പ്പെ​ട്ടത്‌ പ​രി​ണാ​മ​പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണോ? അതോ ആ​രെ​ങ്കി​ലും അത്‌ രൂ​പ​കൽപ്പന ചെ​യ്‌ത​താ​ണോ? ◼ (g13-E 09)