വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടുംബസന്തുഷ്ടിയുടെ രഹസ്യം

വാക്കുതർക്കം കൂടാതെ കൗമാരത്തിലുള്ള മക്കളോടു സംസാരിക്കുക

വാക്കുതർക്കം കൂടാതെ കൗമാരത്തിലുള്ള മക്കളോടു സംസാരിക്കുക

“14 വയസ്സായപ്പോൾ എന്‍റെ മകൾ എന്നോടു തർക്കുത്തരം പറഞ്ഞു തുടങ്ങി. ‘ഭക്ഷണം കഴിക്കാൻ സമയമായി’ എന്നു ഞാൻ അവളോടു പറഞ്ഞാൽ, ‘എനിക്കു തോന്നുമ്പോൾ ഞാൻ കഴിച്ചോളാം’ എന്ന് അവൾ പറയും. ഏൽപ്പിച്ച പണി ചെയ്‌തു കഴിഞ്ഞോ എന്നു ചോദിച്ചാൽ, ‘ഒന്നു ശല്യം ചെയ്യാതിരിക്കാമോ’ എന്നാണ്‌ അവളുടെ മറുപടി. പലപ്പോഴും ഞങ്ങൾ പരസ്‌പരം ശബ്ദം ഉയർത്തി സംസാരിക്കുകയും വഴക്കിടുകയും ചെയ്യാറുണ്ട്.”—മാകി, ജപ്പാൻ. *

കൗമാരത്തിലുള്ള ഒരു കുട്ടിയുടെ മാതാവോ പിതാവോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ അവരുമായി നിങ്ങൾക്കുണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങൾ. അതു നേരിടുന്നതിനു വളരെ ക്ഷമ ആവശ്യമാണ്‌. ബ്രസീലിലെ ഒരു 14 വയസ്സുകാരിയുടെ അമ്മയായ മറിയ പറയുന്നു: “എന്‍റെ മകൾ എന്‍റെ അധികാരത്തെ ചോദ്യം ചെയ്യുമ്പോൾ എന്‍റെ രക്തം തിളയ്‌ക്കും. പരസ്‌പരം ആക്രോശിക്കുന്ന അളവോളം ഞങ്ങൾ പ്രകോപിതരാകും”. ഇറ്റലിയിലുള്ള കാർമേല സമാമായ ഒരു വെല്ലുവിളി അഭിമുഖീകരിക്കുന്നു. അവൾ പറയുന്നു, “എന്‍റെ മകനുമായുള്ള വാക്കുതർക്കം എപ്പോഴും ചൂടുപിടിച്ചതാണ്‌. അവസാനം അവൻ മുറിയിൽ പോയി കതകടച്ച് ഇരിക്കും.”

ചില കൗമാപ്രായക്കാർ ഇത്തരം മത്സരബുദ്ധിയുള്ളവരായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അവരുടെ തരപ്പടിക്കാരാണോ അതിനു കാരണക്കാർ? ചിപ്പോൾ അങ്ങനെയാകാം. കാരണം, സഹവാസത്തിനു നല്ലതോ മോമോ ആയ വിധത്തിൽ നമ്മെ ശക്തമായി സ്വാധീനിക്കാൻ കഴിയുമെന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) ഇന്നു യുവാക്കളെ കേന്ദ്രീകരിച്ചുള്ള മിക്ക വിനോദപരിപാടികളും അവർക്കിടയിൽ സാധാരണമായിരിക്കുന്ന ധിക്കാത്തെയും അനാദരവിനെയും സ്വീകാര്യമായി ചിത്രീകരിക്കുന്നു.

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റു ചില ഘടകങ്ങൾകൂടിയുണ്ട്. ഈ ഘടകങ്ങൾ നിങ്ങളുടെ കൗമാരത്തിലുള്ള കുട്ടിയെ എങ്ങനെ ബാധിക്കും എന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ അവകൈകാര്യം ചെയ്യാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല. ചില ഉദാഹരണങ്ങൾ പരിചിന്തിക്കാം.

 ‘കാര്യബോധം’ വളർത്തിയെടുക്കുന്നു

അപ്പൊസ്‌തലനായ പൗലോസ്‌ ഇങ്ങനെ എഴുതി: “ശിശുവായിരുന്നപ്പോൾ ഞാൻ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. പുരുഷനായശേഷമോ ശിശുസഹജമായതു ഞാൻ വിട്ടുകളഞ്ഞു.” (1 കൊരിന്ത്യർ 13:11) പൗലോസിന്‍റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ കുട്ടികളും മുതിർന്നവരും വ്യത്യസ്‌തരീതിയിലാണു ചിന്തിക്കുന്നത്‌. ഏതു രീതിയിൽ?

കുട്ടികൾ പൊതുവെ ഓരോ കാര്യവും ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ്‌ എന്ന വിധത്തിലാണു ചിന്തിക്കുന്നത്‌. ഇതിൽനിന്നും വ്യത്യസ്‌തമായി, അത്ര വ്യക്തമല്ലാത്ത കാര്യങ്ങൾപോലും ന്യായബോത്തോടെ ഗ്രഹിക്കാൻ മുതിർന്നവർ കൂടുതൽ പ്രാപ്‌തരാണ്‌. തിരഞ്ഞെടുപ്പുകൾ നടത്തുമ്പോഴോ തീരുമാനങ്ങൾ എടുക്കുമ്പോഴോ അവർ ആഴത്തിൽ ചിന്തിക്കുന്നു. ഉദാഹരണത്തിന്‌ ഒരു കാര്യത്തിനു പിന്നിലെ സാന്മാർഗികവശങ്ങൾ പരിചിന്തിക്കാനും അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കാനും മുതിർന്നവർ കൂടുതൽ ചായ്‌വുള്ളവരാണ്‌. സാധാരണഗതിയിൽ ഇതാണു മുതിർന്നവരുടെ രീതി. എന്നാൽ, ഇക്കാര്യത്തിൽ കൗമാപ്രായക്കാർ താരതമ്യേന തുടക്കക്കാരാണ്‌.

‘വകതിരിവ്‌’ അഥവാ ചിന്താപ്രാപ്‌തി വളർത്തിയെടുക്കാൻ ബൈബിൾ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 1:4) വാസ്‌തവത്തിൽ, തങ്ങളുടെ ‘കാര്യബോധം’ ഉപയോഗിച്ച് ന്യായാന്യായങ്ങൾ വിവേചിക്കാൻ ബൈബിൾ എല്ലാ ക്രിസ്‌ത്യാനികളോടും നിഷ്‌കർഷിക്കുന്നുണ്ട്. (റോമർ 12:1, 2; എബ്രായർ 5:14) എന്നാൽ ചിപ്പോൾ നിസ്സാരകാര്യങ്ങളിൽപ്പോലും നിങ്ങളുമായി തർക്കിക്കുന്ന വിധത്തിലായിരിക്കാം മകൻ ന്യായവാദം ചെയ്യുന്നത്‌. * അല്ലെങ്കിൽ ശരിയായ ന്യായബോധത്തിന്‍റെ അഭാവം വെളിവാക്കുന്ന ഒരു വീക്ഷണം അവൻ പ്രകടിപ്പിച്ചേക്കാം. (സദൃശവാക്യങ്ങൾ 14:12) ഇത്തരമൊരു സാഹചര്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിനു പകരം നിങ്ങൾക്ക് അവനുമായി എങ്ങനെ ന്യായവാദം ചെയ്യാനാകും?

ശ്രമിച്ചുനോക്കുക: സ്വയം കണ്ടെത്തിയതും എന്നാൽ അവനുതന്നെ ബോധ്യം വന്നിട്ടില്ലാത്തതും ആയ ചില പുതിയ ന്യായവാദരീതികൾ മകൻ നിങ്ങളുമായി പരീക്ഷിക്കുകയാണെന്നു കരുതുക. ഇക്കാര്യത്തെക്കുറിച്ച് യഥാർഥത്തിൽ അവന്‍റെ ധാരണ എന്താണെന്നു തിരിച്ചറിയുന്നതിന്‌ ആദ്യംതന്നെ അവന്‍റെ ചിന്താപ്രാപ്‌തിയെ അഭിനന്ദിക്കുക. (“മോൻ എടുത്ത എല്ലാ തീരുമാനങ്ങളോടും ഞാൻ യോജിക്കുന്നില്ലെങ്കിലും മോന്‍റെ ന്യായവാദം എനിക്ക് ഇഷ്ടപ്പെട്ടു.”) അതിനുശേഷം അവൻ ചിന്തിച്ച വിധം പരിശോധിക്കാൻ അവനെ സഹായിക്കുക. (“മോൻ ഇപ്പോൾ പറഞ്ഞ കാര്യം എല്ലാ സാഹചര്യങ്ങളിലും ബാധകമാണെന്നു മോന്‌ തോന്നുന്നുണ്ടോ?”) അവൻ തന്‍റെ ചിന്തകൾ പുനഃപരിശോധിച്ചുകൊണ്ട് തിരുത്തൽ വരുത്തുന്നതു കാണുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.

എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക: മകനുമായി ന്യായവാദം ചെയ്യുമ്പോൾ നിങ്ങൾ പറഞ്ഞതാണു ശരി എന്നു അവനെക്കൊണ്ടു സമ്മതിപ്പിക്കാൻ ശ്രമിക്കരുത്‌. നിങ്ങൾ പറയുന്നത്‌ അവൻ ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നില്ല എന്നു തോന്നിയേക്കാമെങ്കിലും നിങ്ങൾ പ്രതീക്ഷിച്ചതിലും അധികം കാര്യങ്ങൾ ആ ചർച്ചയിലൂടെ അവൻ മനസ്സിലാക്കിയിട്ടുണ്ടാകാം. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ വീക്ഷണങ്ങൾ തന്‍റെ സ്വന്തം ആശയങ്ങളായി അവൻ അവതരിപ്പിച്ചാൽ അതിൽ അതിശയിക്കേണ്ട.

“ചിപ്പോൾ ഞാനും എന്‍റെ മകനും ചെറിയ കാര്യങ്ങളെപ്രതി തർക്കിക്കാറുണ്ട്. ഉദാഹരണത്തിന്‌ എന്തെങ്കിലും പാഴാക്കുന്നതിനെയോ അനിയത്തിയെ കളിയാക്കുന്നതിനെയോ കുറിച്ചെല്ലാം. എന്നാൽ മിക്ക സാഹചര്യങ്ങളിലും അവൻ ചിന്തിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാനും അവനോടു കരുതൽ പ്രകടമാക്കിക്കൊണ്ട് ഇങ്ങനെ പറയാനും അവൻ ആഗ്രഹിച്ചിരുന്നതായി തോന്നുന്നു: ‘അപ്പോൾ അതുകൊണ്ടാണല്ലേ’ അല്ലെങ്കിൽ ‘അങ്ങനെയാണല്ലേ നീ ചിന്തിക്കുന്നത്‌’ എന്നൊക്കെ. ഒന്നോർത്തു നോക്കിയാൽ അതു ശരിയാണ്‌, ഇതേപോലെ എന്തെങ്കിലും ഞാൻ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കിടയിലെ പല വാക്കുതർക്കങ്ങളും ഒഴിവാക്കാനാകുമായിരുന്നു.”—കെൻജി, ജപ്പാൻ.

അഭിപ്രായങ്ങൾ രൂപീകരിക്കുന്നു

വിവേകമുള്ള മാതാപിതാക്കൾ കൗമാരക്കാരായ തങ്ങളുടെ മക്കൾക്ക് അഭിപ്രായങ്ങൾ തുറന്നുപറയുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു

ഒരു കൗമാരപ്രായക്കാരനെ വളർത്തിക്കൊണ്ടു വരുന്നതിലെ ഒരു പ്രധാനസംഗതി, അവൻ പ്രായപൂർത്തിയാകുമ്പോഴേക്കും ഉത്തരവാദിത്വബോധമുള്ള യുവാവായി ജീവിക്കാൻ അവനെ സജ്ജനാക്കുക എന്നതാണ്‌. (ഉല്‌പത്തി 2:24) അതിന്‍റെ ഒരു ഭാഗമാണ്‌ അവൻ ആരാണെന്നു തിരിച്ചറിയിക്കുന്ന സ്വഭാവസവിശേഷതകളും വിശ്വാങ്ങളും മൂല്യങ്ങളും അടങ്ങുന്ന ഒരു വ്യക്തിത്വം രൂപീകരിക്കുക എന്നത്‌. തനതായ വ്യക്തിത്വമുള്ള ഒരു കൗമാപ്രായക്കാരൻ, തെറ്റു ചെയ്യാനുള്ള സമ്മർദം അഭിമുഖീകരിക്കുമ്പോൾ അതിന്‍റെ ഭവിഷ്യത്തുളെക്കുറിച്ചു ചിന്തിക്കുന്നതിലും അധികം ചെയ്യുന്നു. അവൻ തന്നോടുതന്നെ ഇങ്ങനെയും ചോദിക്കും: ‘ഞാൻ എങ്ങനെയുള്ള വ്യക്തിയാണ്‌? എന്തെല്ലാം മൂല്യങ്ങളാണ്‌ എനിക്കുള്ളത്‌? അത്തരം മൂല്യങ്ങളുള്ള ഒരു വ്യക്തി ഈ സാഹചര്യത്തിൽ എന്തു ചെയ്യും?’—2 പത്രോസ്‌ 3:11, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

തനതായ വ്യക്തിത്വമുണ്ടായിരുന്ന ഒരു യുവാവായ യോസേഫിനെക്കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു. ഉദാഹരണത്തിന്‌, താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പോത്തീഫറിന്‍റെ ഭാര്യ നിർബന്ധിച്ചപ്പോൾ യോസേഫ്‌ ഇങ്ങനെ മറുപടി നൽകി: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചുദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?” (ഉല്‌പത്തി 39:9) വ്യഭിചാരം വിലക്കിക്കൊണ്ടുള്ള ഒരു നിയമം അതുവരെ ഇസ്രായേല്യർക്കു നൽകിയിരുന്നില്ല. എങ്കിലും ഇക്കാര്യത്തിൽ ദൈവത്തിന്‍റെ വീക്ഷണം യോസേഫ്‌ മനസ്സിലാക്കി. അതുകൂടാതെ, “ഞാൻ . . . ചെയ്യുന്നതു എങ്ങനെ” എന്ന വാക്കുകൾ, ദൈവത്തിന്‍റെ വീക്ഷണം അവൻ സ്വന്തമാക്കി എന്നു സൂചിപ്പിക്കുന്നു. അതിനെ അവൻ തന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമാക്കി.—എഫെസ്യർ 5:1.

നിങ്ങളുടെ മകനും തന്‍റേതായ ഒരു വ്യക്തിത്വം രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌. അതൊരു നല്ല സംഗതിയാണ്‌, കാരണം ഈ രീതിയിൽ ഒരു തനതുവ്യക്തിത്വം രൂപീകരിക്കുന്നത്‌ തരപ്പടിക്കാരിൽനിന്നുള്ള സമ്മർദത്തെ നേരിടാനും അവയ്‌ക്കെതിരെ ഉറച്ചുനിൽക്കാനും അവനെ പ്രാപ്‌തനാക്കും. (സദൃശവാക്യങ്ങൾ 1:10-15) അതേസമയം, അവൻ രൂപീകരിച്ച വ്യക്തിത്വം നിങ്ങളോടു മറുലിച്ചുനിൽക്കാൻ ഒരുപക്ഷേ അവനെ പ്രേരിപ്പിച്ചേക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

ശ്രമിച്ചുനോക്കുക: ഒരു തർക്കത്തിൽ ഉൾപ്പെടുന്നതിനു പകരം അവന്‍റെ വീക്ഷണത്തെ മറ്റൊരു തരത്തിൽ അവതരിപ്പിക്കുക. (“മോൻ പറയുന്നത്‌ എനിക്കു മനസ്സിലായി. അപ്പോൾ, മോൻ പറഞ്ഞു വന്നത്‌. . . ”) അതിനു ശേഷം ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മകന്‍റെ ഹൃദയത്തിലുള്ളത്‌ കോരിയെടുക്കുക. (“മോന്‌ എന്താ അങ്ങനെ തോന്നിയത്‌?” അല്ലെങ്കിൽ “മോൻ  അങ്ങനെയൊരു തീരുമാനത്തിലെത്താൻ എന്താ കാരണം?”) തന്‍റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ അവനെ അനുവദിക്കുക. അവന്‍റെ ഭാഗം തെറ്റായതുകൊണ്ടായിരിക്കില്ല ചിപ്പോൾ അഭിപ്രായവ്യത്യാസം ഉടലെടുത്തത്‌, പകരം നിങ്ങൾ ഇരുവരുടെയും ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്‌തമായതുകൊണ്ടായിരിക്കാം. അങ്ങനെയാണെങ്കിൽ അവന്‍റെ വീക്ഷണത്തെ പൂർണമായി അംഗീകരിക്കുന്നില്ലെങ്കിൽക്കൂടി അതു നിങ്ങൾ വിലമതിക്കുന്നു എന്നു കാണിക്കുക.

ഒരു വ്യക്തിത്വം (അതോടൊപ്പം ഉണ്ടാകുന്ന അഭിപ്രായങ്ങളും) രൂപപ്പെടുത്തുന്നതു സാധാരണമാണെന്നു മാത്രമല്ല പ്രയോജനകരവുമാണ്‌. എല്ലാറ്റിലുമുപരി ക്രിസ്‌ത്യാനികൾ “ഉപദേശങ്ങളുടെ ഓരോ കാറ്റിനാലും അലഞ്ഞുഴലുന്നവരും തിരകളിൽപ്പെട്ടെന്നപോലെ ആടിയുലയുന്നവരും ആയ” കൊച്ചുകുട്ടികളെപ്പോലെയായിരിക്കരുത്‌ എന്ന് ബൈബിൾ പറയുന്നു. (എഫെസ്യർ 4:14) അതുകൊണ്ട് തന്‍റേതായ ഉറച്ച അഭിപ്രായങ്ങളോടൊപ്പം ഒരു വ്യക്തിത്വവും വളർത്തിയെടുക്കാൻ നിങ്ങളുടെ മകനെ അനുവദിക്കുകയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

“എന്‍റെ പെൺമക്കൾ പറയുന്നതു കേൾക്കാൻ ഞാൻ തയ്യാറാണെന്ന് കാണുമ്പോൾ, എന്‍റെ വീക്ഷണം അവരുടേതിൽനിന്നും വ്യത്യസ്‌തമാണെങ്കിൽക്കൂടി അത്‌ അംഗീകരിക്കാൻ അവർ കൂടുതൽ ചായ്‌വുള്ളവരാണ്‌. എന്‍റെ ചിന്തയ്‌ക്ക് അനുസൃതമായി പ്രവർത്തിക്കാൻ നിർബന്ധിക്കാതെ അവരുടേതായ അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിന്‌ അവരെ അനുവദിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു.”—ഇവാന, ചെക്‌ റിപ്പബ്ലിക്‌.

ദൃഢചിത്തരെങ്കിലും വഴക്കമുള്ളവർ

കുട്ടികളെപ്പോലെ, ചില കൗമാപ്രായക്കാർ മാതാപിതാക്കളെക്കൊണ്ട് ഒരു കാര്യം സമ്മതിപ്പിച്ചെടുക്കുന്നതിനുവേണ്ടി വാശിപിടിക്കുന്ന ഒരു ശീലം വെച്ചുപുലർത്തുന്നു. നിങ്ങളുടെ കുടുംബത്തിൽ കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുന്നെങ്കിൽ ശ്രദ്ധയുള്ളവരായിരിക്കുക. വാശിപിടിക്കുന്നത്‌ സാധിച്ചുകൊടുത്താൽ താത്‌കാലികമായി പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിലും, തനിക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കാനായി പിന്നീടും ഈ അടവ്‌ പയറ്റാമെന്ന് അവൻ ചിന്തിക്കുന്നു. ഇതിനുള്ള പരിഹാരം എന്താണ്‌? യേശുവിന്‍റെ നിർദേശം പിൻപറ്റുക: “നിങ്ങളുടെ വാക്ക് ഉവ്വ് എന്നത്‌ ഉവ്വ് എന്നും ഇല്ല എന്നത്‌ ഇല്ല എന്നും ആയിരിക്കട്ടെ.” (മത്തായി 5:37) നിങ്ങൾ വിട്ടുവീഴ്‌ച ചെയ്യില്ല എന്നു ബോധ്യം വന്നുകഴിഞ്ഞാൽ അവർ നിങ്ങളോട്‌ വാശിപിടിക്കാനുള്ള സാധ്യത കുറവാണ്‌.

അതേസമയം വഴക്കമുള്ളവരായിരിക്കുക. ഉദാഹരണത്തിന്‌, ഏതെങ്കിലും ഒരു ദിവസം വീട്ടിൽ വൈകിയെത്താൻ മകൻ അനുവാദം ചോദിക്കുന്നെങ്കിൽ അതിന്‍റെ കാരണം വിശദീകരിക്കാൻ അവനെ അനുവദിക്കുക. ഇത്തരം ഒരു സാഹചര്യത്തിൽ വഴക്കം പ്രകടമാക്കുമ്പോൾ നിങ്ങൾ സമ്മർദത്തിനു അടിപ്പെടുകയല്ല, മറിച്ച് പിൻവരുന്ന ബൈബിൾ നിർദേശം അനുസരിക്കുകയാണ്‌: “നിങ്ങളുടെ ന്യാബോധം സകല മനുഷ്യരും അറിയട്ടെ.”—ഫിലിപ്പിയർ 4:5.

ശ്രമിച്ചുനോക്കുക: വീട്ടിൽ തിരിച്ചെത്തേണ്ട സമയത്തെക്കുറിച്ചും കുടുംത്തിലെ ചില ചിട്ടവട്ടങ്ങളെക്കുറിച്ചും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു ചർച്ചചെയ്യുക. നിങ്ങൾ കേൾക്കാൻ സന്നദ്ധതയുള്ളവനാണെന്നു പ്രകടമാക്കുക. ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും വിലയിരുത്തുക. “ബൈബിൾതത്ത്വം ലംഘിക്കാത്ത ഒരു കാര്യം മക്കൾ ആവശ്യപ്പെടുന്നെങ്കിൽ അത്‌ അംഗീകരിക്കാൻ മാതാപിതാക്കൾ ഒരുക്കമുള്ളവരാണെന്ന് മക്കൾക്കു തിരിച്ചറിയാനാകണം,” ബ്രസീലിലെ ഒരു പിതാവായ റോബെർട്ടൊ അഭിപ്രായപ്പെടുന്നു.

മാതാപിതാക്കളാരും പൂർണരല്ല എന്നതു ശരിയാണ്‌. ബൈബിൾ പറയുന്നു: “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നുവല്ലോ.” (യാക്കോബ്‌ 3:2) മകനുമായുള്ള വാക്കുതർക്കത്തിനു നിങ്ങൾ അല്‌പമെങ്കിലും കാരണക്കാരാണെങ്കിൽ അവനോടു ക്ഷമ ചോദിക്കാൻ മടിക്കേണ്ട. നിങ്ങളുടെ തെറ്റുകൾ സമ്മതിക്കുന്നത്‌ താഴ്‌മയുടെ ഒരു മാതൃകയാണ്‌. അത്‌ സമാമായ വിധത്തിൽ പെരുമാറാൻ നിങ്ങളുടെ മകനു വഴിയൊരുക്കുകയും ചെയ്യും.

“ഒരു തർക്കത്തിനു ശേഷം, എന്‍റെ വികാരങ്ങൾ കെട്ടടങ്ങിപ്പോൾ ഞാൻ പൊട്ടിത്തെറിച്ചതിനെപ്രതി മകനോടു മാപ്പുപറഞ്ഞു. അത്‌ അവനെ ശാന്തനാക്കുകയും, എന്നെ ശ്രദ്ധിക്കുന്നത്‌ കൂടുതൽ എളുപ്പമാക്കിത്തീർക്കുകയും ചെയ്‌തു.” —കെൻജി, ജപ്പാൻ.▪ (w13-E 11/01)

^ ഖ. 3 ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 10 ഈ ലേഖനത്തിൽ ആൺകുട്ടികളെയാണ്‌ പരാമർശിച്ചിരിക്കുന്നതെങ്കിലും ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്‌.

നിങ്ങളോടുതന്നെ ചോദിക്കുക . . .

  • കൗമാരത്തിലുള്ള മകനുമായുള്ള വാക്കുതർക്കത്തിന്‌ ഏതെല്ലാം വിധങ്ങളിൽ ഞാൻ കാരണക്കാരനായേക്കാം?

  • മകനെ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ ഈ ലേഖനത്തിലെ വിവരങ്ങൾ എനിക്ക് എങ്ങനെ ഉപയോഗിക്കാം?

  • വാക്കുതർക്കം കൂടാതെ കൗമാരത്തിലുള്ള മക്കളോടു സംസാരിക്കാനായി എനിക്ക് എന്തു ചെയ്യാനാകും?