വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 90

“പുനരു​ത്ഥാ​ന​വും ജീവനും”

“പുനരു​ത്ഥാ​ന​വും ജീവനും”

യോഹ​ന്നാൻ 11:17-37

  • ലാസർ മരിച്ച​തി​നു ശേഷം യേശു എത്തുന്നു

  • “പുനരു​ത്ഥാ​ന​വും ജീവനും”

പെരി​യ​യിൽനിന്ന്‌ യേശു ഇപ്പോൾ ബഥാന്യ​യു​ടെ പ്രാന്ത​പ്ര​ദേ​ശത്ത്‌ എത്തിയി​രി​ക്കു​ന്നു. യരുശ​ലേ​മിന്‌ ഏകദേശം മൂന്ന്‌ കിലോ​മീ​റ്റർ കിഴക്കാ​യി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ​മാണ്‌ ഇത്‌. അവിടെ ലാസറി​ന്റെ പെങ്ങന്മാ​രായ മറിയ​യും മാർത്ത​യും ആങ്ങളയു​ടെ മരണത്തിൽ ദുഃഖി​ച്ചി​രി​ക്കു​ക​യാണ്‌. അവരെ ആശ്വസി​പ്പി​ക്കാൻ പലരും അവിടെ എത്തിയി​ട്ടുണ്ട്‌.

യേശു വരുന്നു​ണ്ടെന്ന്‌ ആരോ മാർത്ത​യോട്‌ പറയുന്നു. ഇതു കേട്ട്‌ മാർത്ത തിടു​ക്ക​ത്തിൽ യേശു​വി​നെ കാണാൻ പോകു​ന്നു. മാർത്ത യേശു​വി​നോ​ടു പറയുന്നു: “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു.” കഴിഞ്ഞ നാലു ദിവസ​വും അവർ ഇങ്ങനെ​തന്നെ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. പക്ഷേ മാർത്തയ്‌ക്ക്‌ ഇപ്പോ​ഴും പ്രതീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ മാർത്ത ഇങ്ങനെ പറയുന്നു: “അങ്ങ്‌ ചോദി​ക്കു​ന്നത്‌ എന്തും ദൈവം തരു​മെന്ന്‌ ഇപ്പോൾപ്പോ​ലും എനിക്ക്‌ ഉറപ്പുണ്ട്‌.” (യോഹ​ന്നാൻ 11:21, 22) തന്റെ ആങ്ങളയെ ഇപ്പോ​ഴും യേശു​വി​നു സഹായി​ക്കാൻ കഴിയു​മെന്നു മാർത്തയ്‌ക്ക്‌ തോന്നു​ന്നു.

യേശു മാർത്ത​യോട്‌: “നിന്റെ ആങ്ങള എഴു​ന്നേ​റ്റു​വ​രും” എന്നു പറഞ്ഞു. ഇതു കേട്ട മാർത്ത കരുതി​യത്‌ ഭാവി​യിൽ ഭൂമി​യിൽ നടക്കാൻ പോകുന്ന പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാണ്‌ യേശു പറയു​ന്നത്‌ എന്നാണ്‌. അബ്രാ​ഹാ​മും മറ്റു ദൈവ​ദാ​സ​രും വിശ്വ​സി​ച്ചി​രു​ന്ന​തു​പോ​ലെ മാർത്ത​യും ആ പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു​വി​നോട്‌, “അവസാ​ന​നാ​ളി​ലെ പുനരു​ത്ഥാ​ന​ത്തിൽ ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന്‌ എനിക്ക്‌ അറിയാം” എന്നു മാർത്ത പറഞ്ഞത്‌.​—യോഹ​ന്നാൻ 11:23, 24.

എന്നാൽ യേശു​വിന്‌ അവരെ ഇപ്പോൾത്തന്നെ സഹായി​ക്കാൻ കഴിയു​മാ​യി​രു​ന്നോ? ദൈവം മരണത്തിൻമേൽപ്പോ​ലും തനിക്ക്‌ അധികാ​രം നൽകി​യി​ട്ടു​ണ്ടെന്ന കാര്യം യേശു ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ മാർത്തയെ ഓർമി​പ്പി​ക്കു​ന്നു: “എന്നിൽ വിശ്വ​സി​ക്കു​ന്ന​യാൾ മരിച്ചാ​ലും ജീവനി​ലേക്കു വരും. എന്നിൽ വിശ്വ​സിച്ച്‌ ജീവി​ക്കുന്ന ആരും ഒരിക്ക​ലും മരിക്കു​ക​യു​മില്ല.”​—യോഹ​ന്നാൻ 11:25, 26.

അന്നു ജീവി​ച്ചി​രുന്ന യേശു​വി​ന്റെ ശിഷ്യ​ന്മാർ ഒരിക്ക​ലും മരിക്കി​ല്ലെന്നല്ല ആ വാക്കു​ക​ളു​ടെ അർഥം. കാരണം, താനും മരിക്കേണ്ട വ്യക്തി​യാ​ണെന്ന്‌ യേശു അപ്പോസ്‌ത​ല​ന്മാ​രോ​ടു സൂചി​പ്പി​ച്ചി​രു​ന്നു. (മത്തായി 16:21; 17:22, 23) പിന്നെ എന്തായി​രു​ന്നു അതിന്റെ അർഥം? തന്നിൽ വിശ്വ​സി​ക്കു​ന്ന​വർക്ക്‌ നിത്യ​ജീ​വൻ നേടാൻ കഴിയു​മെന്ന കാര്യ​ത്തിന്‌ യേശു ഊന്നൽ നൽകു​ക​യാ​യി​രു​ന്നു. പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ​യാ​യി​രി​ക്കും പലരും ആ നിത്യ​ജീ​വൻ നേടു​ന്നത്‌. എന്നിരു​ന്നാ​ലും ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തിൽ ജീവി​ക്കുന്ന വിശ്വസ്‌ത​രായ പലർക്കും ചില​പ്പോൾ ഒരിക്ക​ലും മരി​ക്കേ​ണ്ടി​വ​രില്ല. ഇതിൽ ഏതു കൂട്ടത്തിൽപ്പെട്ട ആളായാ​ലും യേശു​വിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ അവർക്ക്‌ നിത്യ​മായ മരണത്തെ നേരി​ടേ​ണ്ടി​വ​രി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

ലാസർ മരിച്ചിട്ട്‌ ഏതാനും ദിവസ​ങ്ങ​ളാ​യി​രി​ക്കു​ന്നു. “ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും” എന്നു പറഞ്ഞ യേശു​വിന്‌ ലാസറി​ന്റെ കാര്യ​ത്തിൽ ഇപ്പോൾ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മാ​യി​രു​ന്നോ? ഇപ്പോൾ യേശു മാർത്ത​യോ​ടു ചോദി​ക്കു​ന്നു: “നീ ഇതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?” അതിന്‌ മാർത്ത: “ഉണ്ട്‌ കർത്താവേ, ലോക​ത്തേക്കു വരാനി​രുന്ന ദൈവ​പു​ത്ര​നായ ക്രിസ്‌തു അങ്ങാണ്‌ എന്നു ഞാൻ വിശ്വ​സി​ക്കു​ന്നു” എന്നു പറഞ്ഞു. യേശു ഇപ്പോൾ തങ്ങൾക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യു​മെ​ന്നു​തന്നെ വിചാ​രിച്ച്‌ മാർത്ത വീട്ടി​ലേക്ക്‌ ധൃതി​യിൽ പോയി. എന്നിട്ട്‌ മറിയയെ വിളിച്ച്‌ സ്വകാ​ര്യ​മാ​യി പറഞ്ഞു: “ഗുരു വന്നിട്ടുണ്ട്‌. നിന്നെ അന്വേ​ഷി​ക്കു​ന്നു.” (യോഹ​ന്നാൻ 11:25-28) ഇതു കേട്ട മറിയ ഉടനെ വീട്ടിൽനിന്ന്‌ ഇറങ്ങി. മറിയ ലാസറി​ന്റെ കല്ലറയി​ലേക്ക്‌ പോയ​താ​കാം എന്നു കരുതി ചിലർ മറിയ​യു​ടെ പിന്നാലെ പോയി.

എന്നാൽ മറിയ യേശു​വി​ന്റെ അടു​ത്തേ​ക്കാണ്‌ പോയത്‌. യേശു​വി​നെ കണ്ടപ്പോൾ മറിയ കാൽക്കൽ വീണ്‌ മാർത്ത പറഞ്ഞതു​പോ​ലെ​തന്നെ ദുഃഖ​ത്തോ​ടെ യേശു​വി​നോട്‌: “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു” എന്നു പറഞ്ഞു. മറിയ​യും ജനക്കൂ​ട്ട​വും കരയു​ന്നത്‌ കണ്ടപ്പോൾ യേശു മനം​നൊന്ത്‌ കരഞ്ഞു. അത്‌ കണ്ട്‌ മറ്റുള്ള​വ​രും വിഷമി​ച്ചു. എന്നാൽ അവരിൽ ചിലർ: “അന്ധനു കാഴ്‌ച കൊടുത്ത ഈ മനുഷ്യ​നു ലാസർ മരിക്കാ​തെ നോക്കാൻ കഴിയി​ല്ലാ​യി​രു​ന്നോ” എന്നും ചോദി​ച്ചു.​—യോഹ​ന്നാൻ 11:32, 37.