വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 85

മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റിച്ച്‌ സന്തോ​ഷി​ക്കു​ന്നു

മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റിച്ച്‌ സന്തോ​ഷി​ക്കു​ന്നു

ലൂക്കോസ്‌ 15:1-10

  • നഷ്ടപ്പെട്ട ആടി​നെ​ക്കു​റി​ച്ചും നാണയ​ത്തെ​ക്കു​റി​ച്ചും ഉള്ള ദൃഷ്ടാന്തം

  • സ്വർഗ​ത്തി​ലെ ദൂതന്മാർ സന്തോ​ഷി​ക്കു​ന്നു

ശുശ്രൂ​ഷയ്‌ക്കി​ട​യിൽ പല പ്രാവ​ശ്യം യേശു താഴ്‌മ​യു​ടെ പ്രാധാ​ന്യം ഊന്നി​പ്പ​റഞ്ഞു. (ലൂക്കോസ്‌ 14:8-11) ദൈവത്തെ താഴ്‌മ​യോ​ടെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന സ്‌ത്രീ​പു​രു​ഷ​ന്മാ​രെ കണ്ടെത്താൻ യേശു​വിന്‌ അതിയായ താത്‌പ​ര്യ​മുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അവരിൽ പലരും അപ്പോ​ഴും, അറിയ​പ്പെ​ടുന്ന പാപി​ക​ളാണ്‌.

ഈ ആളുകൾ യേശു​വി​ലേ​ക്കും യേശു​വി​ന്റെ സന്ദേശ​ത്തി​ലേ​ക്കും ആകർഷി​ക്ക​പ്പെ​ടു​ന്നതു പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും നിരീ​ക്ഷി​ക്കു​ന്നു. പക്ഷേ അവരുടെ വീക്ഷണ​ത്തിൽ ഇവർ വില​കെ​ട്ട​വ​രാണ്‌. അതു​കൊണ്ട്‌ അവർ ഇങ്ങനെ പരാതി​പ്പെ​ടു​ന്നു: “ഈ മനുഷ്യൻ പാപി​കളെ സ്വാഗതം ചെയ്യു​ക​യും അവരോ​ടൊ​പ്പം ഭക്ഷണം കഴിക്കു​ക​യും ചെയ്യു​ന്ന​ല്ലോ.” (ലൂക്കോസ്‌ 15:2) മറ്റുള്ള​വ​രെ​ക്കാൾ തങ്ങൾ ശ്രേഷ്‌ഠ​രാ​ണെ​ന്നാ​ണു പരീശ​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും വിചാരം. സാധാ​ര​ണ​ക്കാ​രെ അവർ തങ്ങളുടെ കാലി​ന​ടി​യി​ലെ അഴുക്കു​പോ​ലെ​യാ​ണു കണക്കാ​ക്കു​ന്നത്‌. അവരോ​ടുള്ള അവജ്ഞ കാണി​ക്കു​ന്ന​തി​നു നേതാ​ക്ക​ന്മാർ അംഹാ​രെറ്റ്‌സ്‌ എന്ന എബ്രാ​യ​പ​ദ​പ്ര​യോ​ഗം ഉപയോ​ഗി​ക്കു​ന്നു. “നിലത്തെ (ഭൂമി​യി​ലെ) ആളുകൾ” എന്ന അർഥത്തി​ലാണ്‌ അവർ അത്‌ ഉപയോ​ഗി​ക്കു​ന്നത്‌.

യേശു പക്ഷേ, എല്ലാവ​രോ​ടും ദയയോ​ടെ​യും സഹാനു​ഭൂ​തി​യോ​ടെ​യും മാന്യ​മാ​യി​ട്ടാണ്‌ ഇടപെ​ടു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ പാപി​ക​ളാ​യി അറിയ​പ്പെ​ടുന്ന ചിലർ ഉൾപ്പെടെ താഴേ​ക്കി​ട​യി​ലുള്ള അനേകർ യേശു​വി​നെ ശ്രദ്ധി​ക്കാൻ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌. എന്നാൽ ഇങ്ങനെ​യു​ള്ള​വരെ സഹായി​ക്കു​ന്ന​തി​ന്റെ പേരിൽ തനിക്കു നേരി​ടുന്ന വിമർശ​ന​ത്തെ​ക്കു​റിച്ച്‌ യേശു​വിന്‌ എന്തു തോന്നു​ന്നു? യേശു അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യും?

യേശു പറയുന്ന ഹൃദയസ്‌പർശി​യായ മറ്റൊരു ദൃഷ്ടാന്തം അതിനുള്ള ഉത്തരം തരുന്നു. മുമ്പ്‌ കഫർന്ന​ഹൂ​മിൽവെച്ച്‌ പറഞ്ഞതു​പോ​ലുള്ള ഒരു ദൃഷ്ടാ​ന്ത​മാണ്‌ ഇതും. (മത്തായി 18:12-14) പരീശ​ന്മാർ നീതി​മാ​ന്മാ​രും ദൈവ​ത്തി​ന്റെ കൈക​ളിൽ സുരക്ഷി​ത​രും ആണെന്ന രീതി​യി​ലാ​ണു യേശു കാര്യങ്ങൾ അവതരി​പ്പി​ക്കു​ന്നത്‌. താഴേ​ക്കി​ട​യി​ലു​ള്ള​വ​രെ​ക്കു​റി​ച്ചാ​കട്ടെ വഴി​തെ​റ്റി​പ്പോ​യ​വ​രും ആരും നോക്കാ​നി​ല്ലാ​ത്ത​വ​രും ആണെന്ന രീതി​യി​ലും സംസാ​രി​ക്കു​ന്നു. യേശു പറയുന്നു:

“നിങ്ങളിൽ ഒരാൾക്കു 100 ആടു​ണ്ടെന്നു വിചാ​രി​ക്കുക. അവയിൽ ഒന്നിനെ കാണാ​തെ​പോ​യാൽ അയാൾ 99-നെയും വിജന​ഭൂ​മി​യിൽ വിട്ടിട്ട്‌ കാണാ​തെ​പോ​യ​തി​നെ കണ്ടെത്തു​ന്ന​തു​വരെ തിരഞ്ഞു​ന​ട​ക്കി​ല്ലേ? കണ്ടെത്തു​മ്പോൾ അയാൾ അതിനെ എടുത്ത്‌ തോളത്ത്‌ വെച്ച്‌ സന്തോ​ഷ​ത്തോ​ടെ പോരും. വീട്ടിൽ എത്തു​മ്പോൾ അയാൾ സ്‌നേ​ഹി​ത​രെ​യും അയൽക്കാ​രെ​യും വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറയും: ‘കാണാ​തെ​പോയ ആടിനെ തിരി​ച്ചു​കി​ട്ടി. എന്റെകൂ​ടെ സന്തോ​ഷി​ക്കൂ.’”​—ലൂക്കോസ്‌ 15:4-6.

എന്താണ്‌ ഇതിന്റെ അർഥം? യേശു​തന്നെ അതു വിശദീ​ക​രി​ക്കു​ന്നു: “അങ്ങനെ​തന്നെ, മാനസാ​ന്തരം ആവശ്യ​മി​ല്ലാത്ത 99 നീതി​മാ​ന്മാ​രെ​ക്കാൾ മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റിച്ച്‌ സ്വർഗ​ത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”​—ലൂക്കോസ്‌ 15:7.

മാനസാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ യേശു പറയു​ന്നതു പരീശ​ന്മാ​രെ ചിന്തി​പ്പി​ക്കേ​ണ്ട​താണ്‌. തങ്ങൾ നീതി​മാ​ന്മാ​രാണ്‌, അതു​കൊണ്ട്‌ മാനസാ​ന്ത​ര​പ്പെ​ടേണ്ട ഒരു ആവശ്യ​വും ഇല്ല എന്നാണ്‌ അവരുടെ വിചാരം. കുറച്ച്‌ കാലം മുമ്പ്‌ ചുങ്കക്കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂടെ യേശു ഭക്ഷണം കഴിക്കു​ന്നതു കണ്ട്‌ അവരിൽ ചിലർ കുറ്റ​പ്പെ​ടു​ത്തി​യ​പ്പോൾ യേശു പറഞ്ഞു: “നീതി​മാ​ന്മാ​രെയല്ല, പാപി​കളെ വിളി​ക്കാ​നാ​ണു ഞാൻ വന്നത്‌.” (മർക്കോസ്‌ 2:15-17) തങ്ങൾ മാനസാ​ന്ത​ര​പ്പെ​ട​ണ​മെന്നു സ്വയനീ​തി​ക്കാ​രായ പരീശ​ന്മാർ ഇപ്പോ​ഴും ചിന്തി​ക്കു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ ഇവരുടെ പേരിൽ സ്വർഗ​ത്തിൽ പ്രത്യേ​കിച്ച്‌ സന്തോഷം ഉണ്ടാകു​ന്നില്ല. പാപികൾ ആത്മാർഥ​മാ​യി അനുത​പി​ക്കു​മ്പോൾ സംഭവി​ക്കു​ന്ന​തി​നു നേർവി​പ​രീ​ത​മാണ്‌ ഇത്‌.

വഴി​തെ​റ്റി​പ്പോ​യ പാപികൾ മടങ്ങി​വ​രു​മ്പോൾ സ്വർഗ​ത്തിൽ വലിയ സന്തോ​ഷ​മാ​ണെന്ന വസ്‌തുത ഒന്നുകൂ​ടി വ്യക്തമാ​ക്കു​ന്ന​തി​നു വീടിനെ പശ്ചാത്ത​ല​മാ​ക്കി യേശു മറ്റൊരു ദൃഷ്ടാന്തം പറയുന്നു: “ഒരു സ്‌ത്രീക്ക്‌ പത്തു ദ്രഹ്‌മ​യു​ണ്ടെ​ന്നി​രി​ക്കട്ടെ. അവയിൽ ഒന്നു കാണാ​തെ​പോ​യാൽ ആ സ്‌ത്രീ വിളക്കു കത്തിച്ച്‌ വീട്‌ അടിച്ചു​വാ​രി അതു കണ്ടുകി​ട്ടു​ന്ന​തു​വരെ സൂക്ഷ്‌മ​ത​യോ​ടെ തിരയി​ല്ലേ? അതു കണ്ടുകി​ട്ടു​മ്പോൾ ആ സ്‌ത്രീ കൂട്ടു​കാ​രി​ക​ളെ​യും അയൽക്കാ​രെ​യും വിളി​ച്ചു​കൂ​ട്ടി ഇങ്ങനെ പറയും: ‘കാണാ​തെ​പോയ ദ്രഹ്‌മ കിട്ടി. എന്റെകൂ​ടെ സന്തോ​ഷി​ക്കൂ.’”​—ലൂക്കോസ്‌ 15:8, 9.

കാണാ​തെ​പോ​യ ആടി​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം പറഞ്ഞിട്ടു നൽകിയ വിശദീ​ക​ര​ണ​ത്തോ​ടു സമാന​മായ ഒരു വിശദീ​ക​ര​ണ​മാ​ണു യേശു ഇവി​ടെ​യും പറയു​ന്നത്‌: “മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റിച്ച്‌ ദൈവ​ദൂ​ത​ന്മാ​രും അതു​പോ​ലെ​തന്നെ സന്തോ​ഷി​ക്കും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”​—ലൂക്കോസ്‌ 15:10.

പാപികൾ തിരി​ച്ചു​വ​രുന്ന കാര്യ​ത്തിൽ ദൈവ​ത്തി​ന്റെ ദൂതന്മാർക്ക്‌ എത്രയ​ധി​കം താത്‌പ​ര്യ​മു​ണ്ടെന്നു കണ്ടോ! അത്‌ എടുത്തു​പ​റ​യേണ്ട ഒന്നുത​ന്നെ​യാണ്‌. കാരണം മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ന്റെ സ്വർഗ​രാ​ജ്യ​ത്തിൽ ഇടം നേടുന്ന പാപി​കൾക്ക്‌ സ്വർഗ​ത്തി​ലെ ദൂതന്മാ​രെ​ക്കാൾ ഉന്നതമായ ഒരു സ്ഥാനമു​ണ്ടാ​യി​രി​ക്കും! (1 കൊരി​ന്ത്യർ 6:2, 3) എങ്കിലും ദൂതന്മാർക്ക്‌ അസൂയ​യൊ​ന്നും ഇല്ല. അങ്ങനെ​യെ​ങ്കിൽ ഒരു പാപി പൂർണ​മാ​യി മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ന്റെ അടു​ത്തേക്കു തിരി​ച്ചു​വ​രു​മ്പോൾ നമ്മൾ അതിനെ എങ്ങനെ കാണണം?