വിവരങ്ങള്‍ കാണിക്കുക

ദൈവ​രാ​ജ്യം നിങ്ങളു​ടെ ഹൃദയ​ത്തി​ലാ​ണോ ഉള്ളത്‌?

ദൈവ​രാ​ജ്യം നിങ്ങളു​ടെ ഹൃദയ​ത്തി​ലാ​ണോ ഉള്ളത്‌?

ബൈബി​ളി​ന്റെ ഉത്തരം

 അല്ല. ദൈവ​രാ​ജ്യം ക്രിസ്‌ത്യാ​നി​ക​ളു​ടെ ഹൃദയ​ത്തി​ലെ കേവലം ഒരു അവസ്ഥയല്ല. a അതിനെ “സ്വർഗ​രാ​ജ്യം” എന്നു വിളി​ച്ചു​കൊണ്ട്‌ ബൈബിൾ അതിന്റെ കൃത്യ​മാ​യ സ്ഥാനം തിരി​ച്ച​റി​യി​ക്കു​ന്നു. (മത്തായി 4:17) അത്‌ സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കുന്ന ഒരു യഥാർഥ​ഗ​വൺമെ​ന്റാ​ണെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു കാണുക.

  •   ദൈവ​ത്തി​ന്റെ ഇഷ്ടം സ്വർഗ​ത്തി​ലും ഭൂമി​യി​ലും സ്ഥാപി​ക്കാ​നാ​യി ദൈവ​രാ​ജ്യ​ത്തി​നു ഭരണാ​ധി​കാ​രി​ക​ളും, പ്രജക​ളും, നിയമ​ങ്ങ​ളും, ചട്ടങ്ങളും ഉണ്ട്‌.—മത്തായി 6:10; വെളി​പാട്‌ 5:10.

  •   ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌ അഥവാ രാജ്യം ഭൂമി​യി​ലു​ള്ള ‘എല്ലാ ജനതക​ളെ​യും രാജ്യ​ക്കാ​രെ​യും ഭാഷക്കാ​രെ​യും’ ഭരിക്കും. (ദാനിയേൽ 7:13, 14) ഭരിക്കാ​നു​ള്ള അതിന്റെ അധികാ​രം പ്രജക​ളിൽനി​ന്നല്ല പകരം ദൈവ​ത്തിൽനിന്ന്‌ നേരി​ട്ടാ​ണു വരുന്നത്‌.—സങ്കീർത്ത​നം 2:4-6; യശയ്യ 9:7.

  •   സ്വർഗ​രാ​ജ്യ​ത്തി​ലെ “സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌” ഭരിക്കാ​നാ​യി ശിഷ്യ​ന്മാർ തന്നോ​ടൊ​പ്പം ചേരു​മെന്ന്‌ യേശു തന്റെ വിശ്വ​സ്‌ത​രാ​യ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു.—ലൂക്കോസ്‌ 22:28, 30.

  •   രാജ്യ​ത്തിന്‌ ശത്രു​ക്ക​ളുണ്ട്‌. അവരെ അത്‌ നശിപ്പി​ക്കും.—സങ്കീർത്ത​നം 2:1, 2, 8, 9; 110:1, 2; 1 കൊരി​ന്ത്യർ 15:25, 26.

 ഒരു വ്യക്തി​യു​ടെ ഹൃദയ​ത്തി​ലൂ​ടെ ഭരിക്കു​ന്നു എന്ന അർഥത്തിൽ സ്വർഗ​രാ​ജ്യം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളി​ലാ​ണെ​ന്നു ബൈബിൾ പഠിപ്പി​ക്കു​ന്നി​ല്ല. എന്നിരു​ന്നാ​ലും, ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള വചനത്തിന്‌’ അല്ലെങ്കിൽ ‘ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത​യ്‌ക്ക്‌’ നമ്മുടെ ഹൃദയത്തെ സ്വാധീ​നി​ക്കാൻ കഴിയും, സ്വാധീ​നി​ക്കു​ക​യും വേണം എന്നു ബൈബിൾ പറയുന്നു.—മത്തായി 13:19; 24:14.

“ദൈവ​രാ​ജ്യം നിങ്ങളു​ടെ ഉള്ളിൽ ആകുന്നു” എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌?

 ചില ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളിൽ ലൂക്കോസ്‌ 17:21 പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ദൈവ​രാ​ജ്യം എവി​ടെ​യാണ്‌ എന്നതു സംബന്ധിച്ച്‌ ചിലരിൽ ആശയക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ “ദൈവ​രാ​ജ്യം നിങ്ങളു​ടെ ഉള്ളിൽ ആകുന്നു” എന്ന്‌ ന്യൂ ഇൻഡ്യ ഭാഷാ​ന്ത​രം പറയുന്നു. ഈ വാക്യം വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ നമ്മൾ അതിന്റെ സന്ദർഭം പരി​ശോ​ധി​ക്ക​ണം.

ഒന്നിനും വഴങ്ങാ​ത്ത​വ​രും കൊല​പാ​ത​കി​ക​ളും ആയ യേശു​വി​ന്റെ എതിരാ​ളി​ക​ളു​ടെ ഹൃദയ​ങ്ങ​ളിൽ അല്ലായി​രു​ന്നു ദൈവ​രാ​ജ്യം.

 ഇവിടെ യേശു, തന്നോട്‌ എതിർത്ത​വ​രും തന്നെ വധിക്കാൻ ഗൂഢാ​ലോ​ചന ചെയ്‌ത​വ​രും ആയ പരീശ​ന്മാ​രോട്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. (മത്തായി 12:14; ലൂക്കോസ്‌ 17:20) ഇത്ര നികൃ​ഷ്ട​മാ​യ കാര്യങ്ങൾ ചെയ്യാൻ പദ്ധതി​യി​ടു​ന്ന​വ​രു​ടെ ഹൃദയ​ങ്ങ​ളി​ലാണ്‌ ദൈവ​രാ​ജ്യ​മെ​ന്നു ചിന്തി​ക്കു​ന്നത്‌ സാമാ​ന്യ​യു​ക്തിക്ക്‌ നിരക്കു​ന്ന​താ​ണോ? “അകമേ കാപട്യ​വും ധിക്കാ​ര​വും നിറഞ്ഞ”വരാണ്‌ നിങ്ങൾ എന്നാണ്‌ യേശു അവരെ​ക്കു​റിച്ച്‌ പറഞ്ഞത്‌.—മത്തായി 23:27, 28.

 മറ്റു ചില ഭാഷാ​ന്ത​ര​ങ്ങൾ ലൂക്കോസ്‌ 17:21 “ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയി​ലാണ്‌,” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ; ഈസി-റ്റു-റീഡ്‌) “ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയിൽത്ത​ന്നെ​യുണ്ട്‌” (പുതി​യ​ലോ​ക ഭാഷാ​ന്ത​രം) എന്ന്‌ വ്യക്തമാ​യി പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. രാജാ​വാ​യി ഭരിക്കാൻ ദൈവ​ത്താൽ നിയു​ക്ത​നാ​ക്ക​പ്പെ​ട്ടി​രുന്ന യേശു അവരുടെ മുന്നിൽ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്ന അർഥത്തി​ലാണ്‌ ദൈവ​രാ​ജ്യം അവരുടെ “ഇടയിൽത്ത​ന്നെ​യുണ്ട്‌” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.—ലൂക്കോസ്‌ 1:32, 33.

a ഒരു വ്യക്തി​യു​ടെ ഉള്ളിലോ ഒരാളു​ടെ ഹൃദയ​ത്തി​ലോ ആണ്‌ ദൈവ​രാ​ജ്യം സ്ഥിതി​ചെ​യ്യു​ന്ന​തെന്ന്‌ പല ക്രിസ്‌തീ​യ​വി​ഭാ​ഗ​ങ്ങ​ളും പഠിപ്പി​ക്കു​ന്നു. ഉദാഹരണത്തിന്‌, “ദൈവ​രാ​ജ്യം എന്നത്‌ . . . നമ്മുടെ ഹൃദയ​ങ്ങ​ളി​ലു​ള്ള ദൈവ​ഭ​ര​ണ​മാണ്‌” എന്ന്‌ കാത്തലിക്ക്‌ എൻസൈക്ലോപീഡിയ പ്രസ്‌താ​വി​ക്കു​ന്നു. ഇതി​നോ​ടു ചേർച്ച​യിൽ “ശ്രദ്ധി​ക്കു​ന്ന ഹൃദയ​മു​ള്ള ഒരുവ​നി​ലൂ​ടെ​യാണ്‌ ദൈവ​രാ​ജ്യം ഭരിക്കു​ന്നത്‌” എന്ന്‌ ബെനഡി​ക്‌റ്റ്‌ പതിനാ​റാ​മൻ പാപ്പാ നസറേ​ത്തിൽനി​ന്നു​ള്ള യേശു എന്ന തന്റെ പുസ്‌ത​ക​ത്തിൽ പറഞ്ഞു.